കടലിൽ കാണാതായ ഏഷ്യൻ പൗരന്മാരെ നാഷണൽ ഗാർഡ് കമാൻഡ് രക്ഷപ്പെടുത്തി

അബുദാബി, 2024 ഫെബ്രുവരി 3,(WAM)--കാലാവസ്ഥ വ്യതിയാനം മൂലം ബോട്ട് മുങ്ങി കടലിൽ കാണാതായ രണ്ട് ഏഷ്യൻ പൗരന്മാരെ യുഎഇ രക്ഷപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ എയർ വിംഗ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഏകോപനത്തിൽ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററും യുഎഇ കോസ്റ്റ് ഗാർഡ് ഡിവിഷൻ/മൂന്നാം സ്ക്വാഡ് പ്രതിനിധീകരിക്കുന്ന നാഷണൽ ഗാർഡ് കമാൻഡാണ് വിജയകരമായ ഈ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

കാലാവസ്ഥാ വ്യതിയാനം അവഗണിച്ച് വിഭവങ്ങൾ സംയോജിപ്പിച്ചും, വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചും ഗാർഡ് നടത്തിയ തിരച്ചിലിലാണ് മുപ്പത് വയസ്സ് പ്രായം വരുന്ന ഇരുവരേയും അവശ നിലയിൽ കണ്ടെത്താനായത്.


തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഹെലികോപ്റ്ററിൽ ഇവരെ പുറത്തെത്തിക്കുകയും ആവശ്യമായ ചികിത്സ നൽകുന്നതിനായി അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ