അബുദാബി, 2024 ഫെബ്രുവരി 3,(WAM)-- ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്ററായ സിഗ്രിദ് കാഗുമായി, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, അൽ നഖീൽ പാലസിൽ കൂടിക്കാഴ്ച നടത്തി.
ഗാസയിലെ മാനുഷിക സാഹചര്യങ്ങളും, സിവിലിയന്മാരുടെ മോശമായ മാനുഷിക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിന് യുഎഇയും യുഎന്നും തമ്മിലുള്ള സഹകരണത്തിൻ്റെയും ഏകോപനത്തിൻ്റെയും വഴികളും യോഗം പര്യവേക്ഷണം ചെയ്തു.
ഇആർസിയുടേയും, യുഎന്നിന്റെയും സംയുക്ത സഹകരണത്തിലൂടെ പ്രദേശത്തെ വിവിധ മേഖലകളിൽ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള മാർഗങ്ങളും, ഇതിനായി വിഭാവനം ചെയ്ത വിവിധ പങ്കാളിത്ത പദ്ധതികളും ഇരുപക്ഷവും അവലോകനം ചെയ്തു.
ശൈഖ് ഹംദാൻ യുഎൻ ഉദ്യോഗസ്ഥൻ്റെ സന്ദർശനത്തെ സ്വാഗതം ചെയ്തു. രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശപ്രകാരം, ലോകമെമ്പാടുമുള്ള എല്ലാ ദുരിത ബാധിതർക്കും മാനുഷിക സഹായം ഉൾപ്പെടെ എല്ലാത്തരം പിന്തുണയും നൽകാൻ യുഎഇ താൽപ്പര്യപ്പെടുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആവശ്യക്കാർക്ക് സഹായവും നൽകുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉറച്ച തത്വങ്ങളെ അടിസ്ഥാനമാക്കി, മാനുഷിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ യുഎഇ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ, ഗാസ മുനമ്പിലെ സാധാരണക്കാർക്ക് സഹായം നൽകുന്നതിൽ പ്രാദേശിക, അന്തർദേശീയ സംഘടനകളെ അവരുടെ പങ്ക് വഹിക്കാൻ പ്രാപ്തമാക്കുന്നതിന് അടിയന്തിര മാനുഷിക ഇടനാഴികൾ സുരക്ഷിതമാക്കേണ്ടതിൻ്റെ ആവശ്യകത ശൈഖ് ഹംദാൻ ഊന്നിപ്പറഞ്ഞു.
"എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് മാനുഷിക വശങ്ങളുമായി ബന്ധപ്പെട്ട വിവിധ ഐക്യരാഷ്ട്ര സംഘടനകളുമായുള്ള സഹകരണത്തിലും വിശിഷ്ടമായ ബന്ധത്തിലും അഭിമാനിക്കുന്നു, ഇത് ഇആർസി സാന്നിധ്യമുള്ള പല മേഖലകളിലെയും ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചു," എന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
ഗാസ മുനമ്പിലെ യുഎൻ ശ്രമങ്ങൾക്ക് പിന്തുണയായി 5 മില്യൺ ഡോളർ അനുവദിക്കാനുള്ള രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങളെ സിഗ്രിഡ് കാഗ് പ്രശംസിച്ചു.
അന്താരാഷ്ട്ര മാനുഷിക രംഗത്ത് യുഎഇ വഹിച്ച പങ്കിന് അവർ നന്ദിയും അഭിനന്ദനവും അറിയിച്ചു, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ സംഭവങ്ങളുടെയും പ്രതിസന്ധികളുടെയും വർദ്ധനവ് കാരണം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു.
ഗാലൻ്റ് നൈറ്റ് 3 ഹ്യുമാനിറ്റേറിയൻ ഓപ്പറേഷൻ്റെ ഭാഗമായി ഗാസ മുനമ്പിൽ ഇആർസി നൽകുന്ന ദുരിതാശ്വാസ, ഭക്ഷണ സഹായങ്ങളെയും അന്താരാഷ്ട്ര ഉദ്യോഗസ്ഥ പ്രശംസിച്ചു.
മാനുഷിക പ്രവർത്തനങ്ങളിൽ യുഎഇ ഒരു ആഗോള നേതാവാണ്, യുഎൻ ശ്രമങ്ങൾക്കുള്ള ശക്തമായ പിന്തുണയിൽ വ്യക്തമാകുന്ന മാനുഷിക തത്വങ്ങളോടുള്ള രാജ്യത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയെ അവർ അഭിനന്ദിച്ചു.
യോഗത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ഇബ്രാഹിം അൽ ഹാഷിമി, എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് ഡയറക്ടർ ബോർഡ് ചെയർമാൻ ഹംദാൻ മുസല്ലം അൽ മസ്‌റൂയി, രാഷ്ട്രീയകാര്യ സഹമന്ത്രിയും സ്ഥിരം പ്രതിനിധിയുമായ യുഎൻ അംബാസഡർ ലാന നുസൈബെ, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയുടെ ഓഫീസ് ഡയറക്ടർ അഹമ്മദ് മതാർ അൽ ദഹേരി എന്നിവർ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ