എഡബ്ല്യൂഎസ്ടി 2024-ൽ സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കി യുഎഇ ഫെൻസർമാർ

ഷാർജ, 4 ഫെബ്രുവരി 2024 (WAM) -- ശനിയാഴ്ച നടന്ന അറബ് വനിതാ കായിക ടൂർണമെൻ്റിൻ്റെ (എഡബ്ല്യൂഎസ്ടി 2024) ഏഴാം പതിപ്പിൽ സാബർ വ്യക്തിഗത മത്സരങ്ങളിൽ സ്വർണവും വെള്ളിയും നേടി മാതൃരാജ്യത്തിന്റെ പ്രതാപം വാന്നോളം ഉയർത്തിയിരിക്കയാണ് യുഎഇ ഫെൻസർമാർ.

ഷാർജ വുമൺ സ്‌പോർട്‌സിലെ സേബർ, എപ്പി, ഫോയിൽ വ്യക്തിഗത മത്സരങ്ങൾ അറബ് ലോകത്തെമ്പാടുമുള്ള മികച്ച ഫെൻസിങ് പ്രതിഭകളെ ആകർഷിച്ചു.

സേബർ വ്യക്തിഗത വിഭാഗത്തിൽ എമിറാത്തി അത്‌ലറ്റ് മഹ്‌റ അബ്ദുല്ല തൻ്റെ സഹതാരം അസില ദർവിഷിനെ പരാജയപ്പെടുത്തി വെള്ളി മെഡൽ സ്വന്തമാക്കി. മത്സരത്തിൽ സിറിയൻ ഫെൻസർമാരായ മേരി അക്‌സ്മും ഹനീൻ എൽഹമൂദും മൂന്നാം സ്ഥാനത്തെത്തി.

"ഈ സ്വർണ്ണ മെഡൽ എൻ്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്," ഫുജൈറ ആയോധന കല ക്ലബ്ബിൽ നിന്നുള്ള 20 കാരിയായ മഹ്‌റ അബ്ദുല്ല മല്ല തൻ്റെ ആദ്യ കിരീടം നേടിയതിൻ്റെ ആഹ്ലാദം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. മഹ്‌റയുടെ ഇളയ സഹോദരിയുടെ മാർഗനിർദേശപ്രകാരമാണ് ഫെൻസിംഗിലെ അവളുടെ യാത്ര ആരംഭിച്ചത്. സേബർ ഫെൻസിങ്ങിൻ്റെ കലയിൽ അഗാധമായ സന്തോഷവും പൂർത്തീകരണവും കണ്ടെത്തുന്ന മഹ്‌റയുടെ സ്വപ്നം ഒളിമ്പിക്‌സാണ്.

എപ്പി വ്യക്തിഗത വിഭാഗത്തിൽ എമിറാത്തി ശൈഖ യൂസഫിനെതിരായ കടുത്ത മത്സരത്തിനൊടുവിൽ ഒമാനി ജാന മുഹമ്മദ് അൽ-ഷാർജയ സ്വർണം തട്ടിയെടുത്തു. സിറിയൻ ഫെൻസറായ അഫ്രോഡെറ്റ് ഹാറ്റെം, ഒമാനി എസ്രാ സെയ്ഫ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

വെറും 13 വയസ്സുള്ള അന മുഹമ്മദ് ഇതിനകം തന്നെ 13 സ്വർണ്ണ മെഡലുകളുടെ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കാനായി. "എൻ്റെ കുടുംബത്തിൻ്റെയും പരിശീലകരുടെയും അപാരമായ പരിശ്രമമാണ് ഈ ഘട്ടത്തിലേക്കുള്ള യാത്രയ്ക്ക് ആക്കം കൂട്ടിയത്," അന അവളുടെ വിജയത്തിന് പിന്നിലെ കുടുംബത്തിന്റെ പിന്തുണാ സംവിധാനത്തെ അംഗീകരിച്ചുകൊണ്ട് പറഞ്ഞു.

എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതിൽ ലേസർ ശ്രദ്ധ കേന്ദ്രീകരിച്ച്, മികവിൻ്റെയും ദ്രുതഗതിയിലുള്ള വികസനത്തിൻ്റെയും അശ്രാന്ത പരിശ്രമമാണ് സ്‌പോർട്‌സിലെ തൻ്റെ അതിവേഗ ഉയർച്ചയെ നയിക്കുന്നതെന്ന് അവർ പറഞ്ഞു.

അതേസമയം, ഫോയിൽ വ്യക്തിഗത വിഭാഗത്തിൽ ഒമാനി ഫെൻസർമാർ രണ്ടാം സ്വർണം നേടിയതോടെ തങ്ങളുടെ മികച്ച പ്രകടനം തുടരുന്നത് കണ്ടു. എസ്രാ സെയ്ഫ് സ്വർണം നേടിയപ്പോൾ യുഎഇയുടെ ഹംദ അഹമ്മദിൻ്റെ വാശിയേറിയ മത്സരത്തിനൊടുവിലാണ് വെള്ളി. എമിറാത്തി കദീജ ഹംദാനും ബഹ്‌റൈനി സോമിയ ഖാലിദും മൂന്നാം സ്ഥാനം പങ്കിടുന്നു.

15 കാരിയായ എസ്രാ സെയ്ഫ് തൻ്റെ സമർപ്പണത്തിൻ്റെയും വിജയത്തിൻ്റെയും കഥ പങ്കുവെച്ചു. കായികരംഗത്തിൻ്റെ തുടക്കം മുതൽ ഫെൻസിങ് യാത്ര ആരംഭിച്ചതിനാൽ, വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ നിന്നുള്ള മെഡലുകളുടെ ശേഖരത്തിലും അവൾ അഭിമാനം പ്രകടിപ്പിച്ചു.

WAM/ അമൃത രാധാകൃഷ്ണൻ