മാനവിക സാഹോദര്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കാൻ ട്രെൻഡ്‌സ് റിസർച്ച് ആന്‍റ് അഡ്വൈസറിയുമായി കൈകോർത്ത് സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രാലയം

അബുദാബി, 2024 ഫെബ്രുവരി 05, (WAM) -- മാനവിക സാഹോദര്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രാലയം ട്രെൻഡ്‌സ് റിസർച്ച് ആന്‍റ് അഡ്വൈസറിയുമായി ഒരു സഹകരണ കരാറിൽ ഒപ്പുവെച്ചു.

സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ്റെ സാന്നിധ്യത്തിലും രക്ഷാകർതൃത്വത്തിലും, സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രാലയത്തിൻ്റെ ഡയറക്ടർ ജനറൽ അഫ്ര അൽ സാബ്രിയും ട്രെൻഡ്‌സ് റിസർച്ച് ആൻഡ് അഡ്വൈസറിയുടെ സിഇഒ ഡോ. മുഹമ്മദ് അബ്ദുല്ല അൽ അലിയും സഹകരണ കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു.

ഇരു കക്ഷികളുടെയും പൊതുവായ തന്ത്രപരമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കരാർ നിർണ്ണയിക്കുന്നു. ഇത് ശാസ്ത്രീയ ഗവേഷണ മേഖലകളും പ്രാദേശികമായും അന്തർദേശീയമായും സംഭാഷണം, സഹിഷ്ണുത, സഹവർത്തിത്വം, മനുഷ്യ സാഹോദര്യം എന്നിവയുടെ ഒരു സംസ്കാരത്തിൻ്റെ വ്യാപനവും ഉന്നമനവും ഉൾക്കൊള്ളുന്നു.

ശാസ്‌ത്രീയ ഗവേഷണത്തിലൂടെയും പൊതുതാൽപ്പര്യമുള്ള ആഗോള സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെയും ഇരു കക്ഷികളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ സഹകരണ കരാർ ആവശ്യപ്പെടുന്നു. നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങളിൽ ഗവേഷണ പ്രോജക്ടുകൾ, കോൺഫറൻസുകളും ഫോറങ്ങളും സംഘടിപ്പിക്കുന്നതിനുള്ള സഹകരണം, സഹവർത്തിത്വത്തിൻ്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്നു.

സമൂഹത്തിൻ്റെ വികസനത്തിന് സംഭാവന ചെയ്യുന്ന അനുഭവങ്ങളുടെ കൈമാറ്റത്തിലൂടെ ധാരണയുടെ ചട്ടക്കൂടുകൾ വികസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെയും എല്ലാവരോടും ഇടപഴകൽ, സഹിഷ്ണുത, ധാരണ, സഹവർത്തിത്വം, ബഹുമാനം എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെയും ഇരുപക്ഷവും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ കരാർ ലക്ഷ്യമിടുന്നു.

"ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾ പ്രാദേശികമായും ആഗോളമായും സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിവിധ പൊതു, സ്വകാര്യ, അക്കാദമിക് സ്ഥാപനങ്ങളുമായുള്ള സഹകരണത്തിൻ്റെ പ്രാധാന്യം എപ്പോഴും ഊന്നിപ്പറയുന്നു. സാധ്യമായ വിവിധ മാർഗങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും ഇത് കൈവരിക്കാൻ മന്ത്രാലയം ശ്രമിക്കുന്നു." സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രാലയം ഡയറക്ടർ ജനറൽ അഫ്ര അൽ സാബ്രി പറഞ്ഞു.

ട്രെൻഡ്‌സ് റിസർച്ച് ആൻ്റ് അഡ്വൈസറിയുമായുള്ള സഹകരണ കരാർ ഇത്തരത്തിൽ ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്ന് അവർ ഊന്നിപ്പറഞ്ഞു.

"ശാസ്ത്ര ഗവേഷണം, ആഗോള സംരംഭങ്ങൾ, കോൺഫറൻസുകൾ, ഫോറങ്ങൾ, സഹവർത്തിത്വത്തിൻ്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ പിന്തുണയ്ക്കുന്ന പ്രോഗ്രാമുകൾ എന്നിവയിലൂടെ സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതു ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളിൽ ഇരുപക്ഷവും ചേരും. താൽപ്പര്യമുള്ള ഈ മേഖലകളിൽ ഇരുപക്ഷവും തങ്ങളുടെ അനുഭവങ്ങൾ കൈമാറും," ഡയറക്ടർ ജനറൽ അഫ്ര അൽ സാബ്രി പറഞ്ഞു.

സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങൾ പ്രാദേശികമായും ദേശീയമായും ആഗോള തലത്തിലും പ്രചരിപ്പിക്കുന്നതിന് സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രാലയം നടത്തുന്ന മഹത്തായ ശ്രമങ്ങൾക്ക് ഡോ. മുഹമ്മദ് അബ്ദുല്ല അൽ അലി തൻ്റെ ആഴമായ അഭിനന്ദനം അറിയിച്ചു. ഈ മൂല്യവത്തായ ശ്രമങ്ങൾ സമൂഹത്തിൽ സഹിഷ്ണുതയുടെ സംസ്കാരം സൃഷ്ടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ.മുഹമ്മദ് അൽ അലി വിശദീകരിച്ചു.

“പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ പ്രോജക്ടുകളും സംരംഭങ്ങളും പ്രവർത്തനങ്ങളും എത്തിക്കുന്നതിനുള്ള ഇരു കക്ഷികളുടെയും ശ്രമങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള വിലപ്പെട്ട അവസരമാണ് കരാർ. മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും സംഭാഷണത്തിൻ്റെയും മനുഷ്യ സഹിഷ്ണുതയുടെയും ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇരുപക്ഷത്തെയും ഇത് സഹായിക്കും. ട്രെൻഡ്‌സ് പുരോഗമന ഗവേഷണ കാഴ്ചപ്പാടാണ് സ്വീകരിക്കുന്നത്, അതോടൊപ്പം സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രാലയം ആഗോള മാനുഷിക സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ, ഇരുപക്ഷവും മാനവിക സാഹോദര്യം വർദ്ധിപ്പിക്കും" ഡോ. അൽ അലി പറഞ്ഞു.