അബുദാബി, 2024 ഫെബ്രുവരി 05, (WAM) -- പൊതുജനങ്ങളുടെ വിനോദവും ഉല്ലാസവും ലക്ഷ്യമിട്ട് മദീനത്ത് സായിദ് മുനിസിപ്പാലിറ്റി സെൻ്റർ മുഖേന അബുദാബി സിറ്റി മുനിസിപ്പാലിറ്റി, മദീനത്ത് സായിദിൽ നാല് ദിവസം നീണ്ടു നിന്ന "വിന്‍റർ ഇനിഷ്യേറ്റീവ്" സംഘടിപ്പിച്ചു.
പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ഉൾപ്പെടെ വിവിധ കമ്മ്യൂണിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തുന്ന രീതിയിലാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അബുദാബി പോലീസ് ജിഎച്ച്‌ക്യു, സായിദ് യൂണിവേഴ്‌സിറ്റി - കോളേജ് ഓഫ് ടെക്‌നോളജിക്കൽ ഇന്നവേഷൻ, അബുദാബി സ്‌പോർട്‌സ് കൗൺസിൽ, അൽ അഹലിയ ഹോസ്പിറ്റൽ എന്നിവ ഉൾപ്പെട്ട ഒരു സഹകരണ സംരംഭമായാണ് ‘വിന്‍റർ ഇനിഷ്യേറ്റീവ്’ സംഘടിപ്പിച്ചത്.
എല്ലാ പ്രായക്കാർക്കും കുടുംബാംഗങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന വിനോദ-വിദ്യാഭ്യാസ പരിപാടികൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, കുടുംബങ്ങൾക്ക് മനോഹരമായ ശൈത്യകാല അനുഭവം സൃഷ്ടിക്കുന്നതിൽ ഈ ഇവൻ്റ് ശ്രദ്ധ കേന്ദ്രീകരിച്ചു.
ആസ്വാദകരമായ കുടുംബാന്തരീക്ഷത്തിൽ സജ്ജീകരിച്ചിരിക്കുന്ന പരിപാടികൾ, യുവസംരംഭകരുടെയും ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങളുടെയും സംരംഭങ്ങളെ പിന്തുണയ്ക്കാനും അവരുടെ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള അവസരങ്ങൾ നൽകാനും ലക്ഷ്യമിടുന്നു.
ഡ്രോയിംഗിനും ഫെയ്‌സ് പെയിൻ്റിംഗിനുമുള്ള ദൈനംദിന സെഷനുകൾക്കൊപ്പം പ്രായത്തിനനുസൃതവും സംവേദനാത്മകവുമായ ഗെയിമുകൾ നിറഞ്ഞ കുട്ടികളുടെ കളിസ്ഥലവും ഇവൻ്റിൽ സജ്ജമാക്കിയിരുന്നു. ഔട്ട്‌ഡോർ സിനിമാ അവതരണങ്ങൾ, വിജയികൾക്കും പങ്കെടുക്കുന്നവർക്കും പ്രതിഫലം നൽകുന്ന വിദ്യാഭ്യാസ മത്സരങ്ങൾ, മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത പ്രവർത്തനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംരംഭകർക്കും ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങൾക്കും പിന്തുണയായി, യുവജന പദ്ധതികളിൽ നിന്നും കുടുംബ ബിസിനസുകളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന 30 കിയോസ്‌കുകൾ പരിപാടിയിൽ ഉൾപ്പെടുന്നു, അവ സന്ദർശകരിൽ നിന്ന് അഭിനന്ദനവും പ്രത്യേക താൽപ്പര്യവും നേടി. കൂടാതെ വിവിധയിനം കാർഷികോത്പന്നങ്ങളും പ്രദർശിപ്പിച്ചു. മൊബൈൽ ഫുഡ് ട്രക്കുകൾ വിളമ്പുന്ന സ്വാദിഷ്ടമായ വിഭവങ്ങളും ഭക്ഷണവും ആസ്വദിക്കാനുള്ള അവസരവും പരിപാടിയിൽ പങ്കെടുത്തവർക്ക് ലഭിച്ചു.