അബുദാബി, 6 ഫെബ്രുവരി 2024 (WAM)--ഇന്നലെ നടന്ന യുഎഇ പ്രസിഡൻറ്സ് കപ്പിൻ്റെ 16-ാം റൗണ്ട് നറുക്കെടുപ്പ് ചടങ്ങിനിടെ യുഎഇ ഫുട്ബോൾ അസോസിയേഷൻ (യുഎഇഎഫ്എ) പുതിയ ലോഗോ അവതരിപ്പിച്ചു.
"ഐക്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഞങ്ങൾ ഒരു രാഷ്ട്രമായി അഭിവൃദ്ധി പ്രാപിക്കുന്നു. ഞങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുകയും ആരാധകരെ ഒന്നിപ്പിക്കുകയും ചെയ്യുന്നതിനും, സ്‌പോർട്‌സ്‌മാൻഷിപ്പ് പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുതിയ ലോഗോ വികസിപ്പിച്ചെടുത്തത്,"
ഫുട്ബോൾ അസോസിയേഷൻ അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
യുഎഇ നേതൃത്വത്തിൻ്റെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന പ്രതീക്ഷകളിലേക്കും അഭിലാഷങ്ങളിലേക്കും ഒരു പുതിയ യാത്രയ്ക്ക് പുതിയ ഐഡൻ്റിറ്റി വഴിയൊരുക്കുന്നുവെന്ന് അസോസിയേഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഖസർ അൽ ഹൊസ്ൻ കോട്ടയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ലോഗോ യുഎഇയുടെ പ്രതിരോധശേഷി, ധൈര്യം, തന്ത്രപരമായ ആസൂത്രണം എന്നിവയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നു. ദേശീയ
ഫുട്ബോൾ ടീമിൻ്റെ പ്രതിരോധത്തെയും വിജയത്തോടുള്ള പ്രതിബദ്ധതയെയും പ്രതീകപ്പെടുത്തുന്ന ദൃഢമായ കോട്ട ഇത് പ്രതിനിധീകരിക്കുന്നു. യുഎഇ പതാകയുടെ നിറങ്ങളിൽ പൊതിഞ്ഞ, ലോഗോ ദേശീയ അഭിമാനത്തിൻ്റെയും സ്വത്വത്തിൻ്റെയും ആഴത്തിലുള്ള ബോധത്തെ സൂചിപ്പിക്കുന്നു. കാല്‍പന്തു കളിയുടെ ഹൃദയത്തെയും ആത്മാവിനെയും പ്രതിനിധീകരിക്കുന്ന ആരാധകരുടെ അചഞ്ചലമായ പിന്തുണയും പുതിയ ലോഗോ പ്രതിഫലിപ്പിക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ