മൊഗാദിഷുവിലുണ്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു

അബുദാബു, 6 ഫെബ്രുവരി 2024 (WAM) -- സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ മാർക്കറ്റ് ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. അപകടത്തിൽ നിരവധി പേർ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇത്തരം ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

സൊമാലിയയിലെ സർക്കാരിനോടും ജനങ്ങളോടും ഈ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും മന്ത്രാലയം അനുശോചനം അറിയിച്ചു, കൂടാതെ പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ