അബുദാബി, 7 ഫെബ്രുവരി 2024 (WAM) - ഈർപ്പമുള്ള തെക്ക്-കിഴക്കൻ കാറ്റിൻ്റെ അകമ്പടിയോടെ തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിച്ചുകിടക്കുന്ന ഉപരിതല ന്യൂനമർദം, തണുത്ത വായു പിണ്ഡത്തോടൊപ്പമുള്ള അപ്പർ എയർ ഡിപ്രഷൻ വിപുലീകരണത്തോടൊപ്പം യുഎഇയെ ബാധിച്ചേക്കാമെന്നും, ഈ ആഴ്ച കാലാവസ്ഥ വ്യതിയാനത്തിനുള്ള സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഈ ആഴ്ചയിലെ കാലാവസ്ഥയെക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ, ഞായർ മുതൽ ചൊവ്വ വരെ രാജ്യത്തെ ചില പ്രദേശങ്ങളിൽ ഇടവേളകളിൽ വ്യത്യസ്ത തീവ്രതയിൽ മഴയും, ഇടിമിന്നലും, താപനില കുറയുന്ന ചില പ്രദേശങ്ങളിൽ ആലിപ്പഴവും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സമയങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും, അറേബ്യൻ ഗൾഫിൽ കടലും, ഒമാൻ കടലും പ്രക്ഷുബ്ധമാവാനുള്ള സാധ്യതയും എൻസിഎം അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ