അബുദാബി 7 ഫെബ്രുവരി 2024 (WAM) - വിദേശകാര്യ മന്ത്രാലയം വർഷം തോറും സംഘടിപ്പിക്കുന്ന യുഎഇ അംബാസഡർമാരുടെയും വിദേശത്തുള്ള മിഷൻ പ്രതിനിധികളുടെയും 18-ാമത് ഫോറത്തിൽ പങ്കെടുക്കുന്ന അംബാസഡർമാരെയും പ്രതിനിധികളെയും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ചടങ്ങിൽ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും സന്നിഹിതരായിരുന്നു.
അബുദാബിയിലെ ഖസർ അൽ ബഹറിൽ നടന്ന കൂടിക്കാഴ്ചയിൽ, സമാധാനം, സുരക്ഷ, സഹകരണം, സാമ്പത്തിക നയതന്ത്രം എന്നിവയിലേക്കുള്ള രാജ്യത്തിൻ്റെ സമീപനം അവലോകനം ചെയ്യുന്നതിന് യുഎഇ പ്രതിനിധികളെയും അംബാസഡർമാരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഫോറങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ശൈഖ് മുഹമ്മദ് പ്രതിനിധി സംഘവുമായി ചർച്ച ചെയ്തു. യുഎഇയുടെ നയതന്ത്ര നിലപാടുകളും, വിദേശ നയവും മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽക്കാനും, നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ആശയങ്ങളും കൈമാറാൻ സംസ്ഥാന ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിൽ ഈ ഫോറങ്ങളുടെ പങ്ക് ശൈഖ് മുഹമ്മദ് എടുത്തുകാണിച്ചു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, മറ്റ് തലങ്ങളിൽ സഹകരണത്തിൻ്റെ പാലങ്ങൾ കെട്ടിപ്പടുക്കുന്നതിനൊപ്പം, രാജ്യത്തിൻ്റെ വിദേശ ബന്ധം മെച്ചപ്പെടുത്തുന്നതിനും അതിൻ്റെ താൽപ്പര്യങ്ങൾ സേവിക്കുന്നതിനും വിദേശത്തുള്ള യുഎഇയുടെ അംബാസഡർമാരുടെയും വിദേശ പ്രതിനിധികളുടെയും പ്രാധാന്യം ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. എല്ലാവർക്കും പ്രയോജനപ്പെടുന്ന സമാധാനത്തിനും സംഭാഷണത്തിനും സഹകരണത്തിനും വേണ്ടി വാദിക്കുന്ന യുഎഇ, അവിടുത്തെ ജനങ്ങൾ, മൂല്യങ്ങൾ, തത്വങ്ങൾ എന്നിവയുടെ നല്ല ചിത്രം അവതരിപ്പിക്കുക കൂടിയാണ് അവരുടെ പങ്ക്.
എല്ലാ മേഖലകളിലും ആഗോളതലത്തിൽ സംഭവിക്കുന്ന പരിവർത്തനങ്ങൾ ലോകത്തെ വിവിധ രാജ്യങ്ങളുമായി ഉയർന്ന തലത്തിലുള്ള വികസന പങ്കാളിത്തം കെട്ടിപ്പടുക്കാൻ യുഎഇ ആഗ്രഹിക്കുന്നുവെന്നും, രാജ്യത്തിൻ്റെ വികസന മുൻഗണനകളെക്കുറിച്ചുള്ള അവരുടെ ധാരണയുടെയും ദ്രുതഗതിയിലുള്ള അറിവിൻ്റെയും അടിസ്ഥാനത്തിൽ ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിന് വിദേശത്തുള്ള അംബാസഡർമാർക്കും പ്രതിനിധികൾക്കും കാര്യമായ ഉത്തരവാദിത്തം നൽകുമെന്നും ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.
കൂടാതെ, വിദേശത്തുള്ള എമിറാത്തി പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകാനും അവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാനും ശൈഖ് മുഹമ്മദ് അംബാസഡർമാരോടും പ്രതിനിധികളോടും ആവശ്യപ്പെട്ടു. അവരുടെ പ്രയത്നങ്ങളെ യുഎഇ രാഷ്ട്രപതി അഭിനന്ദിക്കുകയും അവരുടെ ദൗത്യങ്ങളിൽ എല്ലാ വിജയവും ആശംസിക്കുകയും ചെയ്തു.
യോഗത്തിൽ പങ്കെടുത്തത് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആയിരുന്നു. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ശൈഖ് സെയ്ഫ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, മറ്റ് നിരവധി ശൈഖുമാർ, മുതിർന്ന ഉദ്യോഗസ്ഥർ, യുഎഇ പൗരന്മാർ, അതിഥികൾ എന്നിവരും പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ