ഷാർജ, 7 ഫെബ്രുവരി 2024 (WAM) -- സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ
ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ലൈറ്റ് ഫെസ്റ്റിവലിൻ്റെ (SLF) 13-ാമത് പതിപ്പിന് ഇന്ന് തുടക്കമാക്കും.
ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റി (എസ്‌സിടിഡിഎ) സംഘടിപ്പിക്കുന്ന 12 ദിവസത്തെ പരിപാടി ഫെബ്രുവരി 18 ന് സമാപിക്കും. ഷാർജയുടെയും യുഎഇയുടെയും സമ്പന്നമായ സംസ്കാരം, ചരിത്രം, പ്രകൃതി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലൈറ്റ് ഷോകൾ നിരവധി
പ്രേക്ഷകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
നൂതനവും ഊർജ-കാര്യക്ഷമമായ ലൈറ്റിംഗ് സാങ്കേതികവിദ്യകളും പുതുമകളും പ്രയോജനപ്പെടുത്തി, എല്ലാ ദിവസവും വൈകീട്ട് 6 മുതൽ രാത്രി 11 വരെയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കാഴ്ച അർദ്ധരാത്രി വരെയും ലൈറ്റ് ഫെസ്റ്റിവൽ നീളും.
15-ലധികം അന്തർദേശീയ കലാകാരന്മാർ ഈ ഇമേഴ്‌സീവ് ലൈറ്റ് ഷോകൾ അവതരിപ്പിക്കും. ഈ വർഷം കൂട്ടി ചേർക്കപ്പെട്ട മൂന്ന് പുതിയ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ ഷാർജ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ്, ജനറൽ സൂഖ് - അൽ ഹംരിയ, കൽബ വാട്ടർഫ്രണ്ട് എന്നിവ പ്രകാശിപ്പിക്കും. ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, ബീഹ് ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്, അൽ ദൈദ് ഫോർട്ട്, ഷാർജ മസ്ജിദ്, ശൈഖ് റാഷിദ് അൽ ഖാസിമി മസ്ജിദ്, അൽ നൂർ മസ്ജിദ്, അൽ റാഫിസ അണക്കെട്ട്, എസ്എൽഎഫ് 'ലൈറ്റ് വില്ലേജ്' തുടങ്ങി എമിറേറ്റിലെ 12 പ്രീമിയർ ടൂറിസ്റ്റ്, സാംസ്കാരിക, കേന്ദ്രങ്ങളിലായിയാണ് ലൈറ്റ് ഫെസ്റ്റിവൽ നടക്കുക. ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റി ഹാൾ ബിൽഡിംഗിന് മുന്നിൽ ഫെബ്രുവരി 1 ന് ഈ വർഷത്തെ എഡിഷൻ്റെ ആഘോഷം ആരംഭിച്ചു.
ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിലൂടെ, എമിറേറ്റിലുടനീളമുള്ള ലാൻഡ്‌മാർക്കുകളുടെ സൗന്ദര്യം പ്രദർശിപ്പിച്ചുകൊണ്ട് എമിറേറ്റിൻ്റെ വൈവിധ്യവും സമ്പന്നമായ സംസ്കാരവും ചരിത്രവും പാതയും ഉയർത്തിക്കാട്ടാനാണ് എസ്സിടിഡിഎ ലക്ഷ്യമിടുന്നത്. കലാപരവും വർണ്ണാഭമായതുമായ ലൈറ്റ് ഷോകൾ ചരിത്ര സ്മാരകങ്ങളെ അലങ്കരിക്കുകയും എമിറേറ്റിൻ്റെ ആധികാരിക പൈതൃകത്തെക്കുറിച്ചും ജനറൽ സൂഖ് - അൽ ഹംരിയ, അൽ ദൈദ് ഫോർട്ട് എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾ നൽകുകയും ചെയ്യും, ഒപ്പം ഷാർജയുടെ പ്രകൃതിസൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന ആകർഷകമായ സ്ഥലങ്ങളായ അൽ റാഫിസ അണക്കെട്ട്, ഷാർജ മസ്ജിദ് പോലെയുള്ള സ്മാരകങ്ങളും, ബീഅഹ് ഗ്രൂപ്പ് ആസ്ഥാനം പോലെ എമിറേറ്റിൻ്റെ വികസനവും നവീകരണവും വിവർത്തനം ചെയ്യുന്ന ഫ്യൂച്ചറിസ്റ്റിക് കെട്ടിടങ്ങളും ഷാർജയെ ടൂറിസം, സാംസ്കാരിക, കലാപരമായ അനുഭവങ്ങൾക്കായി വൈവിധ്യമാർന്ന ഒരു ലക്ഷ്യസ്ഥാനമായി മാറ്റുന്നു.
എല്ലാ വർഷവും, ഷാർജ ലൈറ്റ് ഫെസ്റ്റിവൽ എമിറേറ്റിലേക്ക് ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു, ഇത് സംഗീതം, വെളിച്ചം, ആഗോള പ്രശസ്തരായ കലാകാരന്മാരുടെ സർഗ്ഗാത്മക കഴിവുകൾ എന്നിവയാൽ ആകർഷിക്കപ്പെടാൻ അവരെ പ്രാപ്തരാക്കുന്നു. കഴിഞ്ഞ വർഷത്തെ പതിപ്പ് ലൈറ്റ് വില്ലേജിലെ 189,000 സന്ദർശകർ ഉൾപ്പെടെ 1.3 ദശലക്ഷം സന്ദർശകരെ ആകർഷിച്ചു.
WAM/അമൃത രാധാകൃഷ്ണൻ