തുർക്കിയിൽ നടന്ന ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു

അബുദാബി, 8 ഫെബ്രുവരി 2024 (WAM) -- നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ തുർക്കിയെയിലെ ഇസ്താംബൂളിൽ നടന്ന ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.

ഈ ഭീകരപ്രവർത്തനത്തിന് ഉത്തരവാദികളായവരെ പിടികൂടാനുള്ള തുർക്കി സർക്കാരിൻ്റെ എല്ലാ ശ്രമങ്ങൾക്കും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി തുർക്കിയെ നടപ്പാക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പിന്തുണ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

യുഎഇ ശക്തമായി അപലപിക്കുന്നതായും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ക്രിമിനൽ പ്രവർത്തികളെ ശാശ്വതമായി നിരസിക്കുന്നതായും മന്ത്രാലയം അറിയിച്ചു. തുർക്കിയിലെ ഭീകരാക്രമത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് അനുശോചനവും, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം അറിയിച്ചു.


WAM/അമൃത രാധാകൃഷ്ണൻ