അബുദാബി, 9 ഫെബ്രുവരി 2024 (WAM) -- ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ മന്ത്രിതല വികസന കൗൺസിൽ യോഗം അബുദാബി കാസർ അൽ വതാനിൽ നടന്നു. കഴിഞ്ഞ വർഷത്തെ നിരവധി സംരംഭങ്ങളും സർക്കാർ നയങ്ങളും റിപ്പോർട്ടുകളും യോഗം ചർച്ച ചെയ്തു.
ഊർജം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ദേശീയ നയങ്ങളും പദ്ധതികളും, ദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും, തൊഴിൽ വിപണിയുട ആകർഷണീയത വർദ്ധിപ്പിക്കുന്നതിനുമുള്ള നിരവധി സംരംഭങ്ങൾക്കൊപ്പം രാജ്യത്ത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ നയത്തിൻ്റെ അപ്‌ഡേറ്റുകളും യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെട്ടു.
അജണ്ടയുടെ ഭാഗമായി, മന്ത്രിതല വികസന കൗൺസിൽ 2022-2023 വർഷങ്ങളിലെ നിരവധി സർക്കാർ റിപ്പോർട്ടുകൾ യോഗം അവലോകനം ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ