അബുദാബി, 9 ഫെബ്രുവരി 2024 (WAM) -- ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും, അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അവ വിവിധ തലങ്ങളിൽ വികസിപ്പിക്കുന്നത്തിനും സ്‌പെയിനിലെ രാജാവായ ഫിലിപ്പെ ആറാമനിൽ നിന്ന് യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ന് രേഖാമൂലമുള്ള സന്ദേശം ലഭിച്ചു.
ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാൻ, വിദേശകാര്യ, യൂറോപ്യൻ യൂണിയൻ, സ്പെയിനിലെ സഹകരണ മന്ത്രി ജോസ് മാനുവൽ അൽബാറസുമായി അബുദാബിയിലെ കാസർ അൽ വാതനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സന്ദേശം ലഭിച്ചു.
യുഎഇയുടെ തുടർച്ചയായ പുരോഗതിക്കും അഭിവൃദ്ധിയ്ക്കും വേണ്ടിയുള്ള സ്പെയിൻ രാജാവിൻ്റെ ആശംസകൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്പെയിൻ മന്ത്രി, അറിയിക്കുകയും ചെയ്തു. ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, രാഷ്ട്രപതിയുടെ ആശംസകൾ തിരിച്ച് അറിയിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ, ശൈഖ് മൻസൂർ ബിൻ സായിദും സ്പാനിഷ് വിദേശകാര്യ മന്ത്രിയും യുഎഇയും സ്‌പെയിനും തമ്മിലുള്ള സഹകരണത്തിൻ്റെയും സംയുക്ത പ്രവർത്തനത്തിൻ്റെയും ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളിൽ സഹകരണത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്തു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലേക്കുള്ള ഇരു രാജ്യങ്ങളുടെയും വികസന മുൻഗണനകളും അഭിവൃദ്ധിയും അവരുടെ ജനങ്ങളുടെ താൽപ്പര്യങ്ങളും യോഗം ചർച്ച ചെയ്തു.
പൊതുതാൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ