അബുദാബിയിലെ ജനറൽ വിമൻസ് യൂണിയൻ ഓഫീസിൽ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് സന്ദർശനം നടത്തി

അബുദാബി, 2024 ഫെബ്രുവരി 09, (WAM) -- അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ ജനറൽ വിമൻസ് യൂണിയൻ ഓഫീസിൽ ഔദ്യോഗിക സന്ദർശനം നടത്തി.

യുഎഇയിലെ സ്ത്രീകളെ രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിൽ പങ്കുചേരാൻ പ്രാപ്തരാക്കുന്നതിനായി ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡൻ്റും ഫാമിലി ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ്റെ സുപ്രീം ചെയർവുമണും 'മദർ ഓഫ് ദി നേഷനുമായ' ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന്‍റെ മാർഗനിർദേശപ്രകാരം യൂണിയൻ നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് മുന്നിൽ വിശദീകരിച്ചു.

1975-ൽ സ്ഥാപിതമായ ജനറൽ വിമൻസ് യൂണിയൻ്റെ നേട്ടങ്ങളെ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് പ്രശംസിച്ചു, കഴിഞ്ഞ 50 വർഷമായി നേടിയ നേട്ടങ്ങൾ നേതൃത്വത്തിൻ്റെ നിരന്തരമായ പിന്തുണയുടെയും സ്ത്രീകളുടെ കഴിവുകൾ അൺലോക്ക് ചെയ്യുന്നതിലൂടെ അവരുടെ പങ്ക് വർധിപ്പിക്കാനുള്ള മഹത്തായ പ്രതിബദ്ധതയുടെയും ഫലമാണെന്ന് ഇതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഈ സംരംഭങ്ങളിലൂടെ, വിവിധ മേഖലകളിൽ സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും പുരോഗതിക്ക് സംഭാവന നൽകുന്ന വികസന പരിപാടികളിലും സംരംഭങ്ങളിലും സ്ത്രീകൾ സജീവ പങ്കാളികളായി.

സ്ത്രീക്ഷേമത്തിനായി ആഗോളതലത്തിലെ സംഭാവന നൽകിയ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന് വിവിധ രാഷ്ട്രത്തലവൻമാരും സർക്കാർ നേതാക്കളും പ്രാദേശിക, ദേശീയ, അന്തർദേശീയ സംഘടനകളും സമ്മാനിച്ച 800-ലധികം മെഡലുകളും ഓണററി ബിരുദങ്ങളും പ്രശംസാപത്രങ്ങളും അടങ്ങുന്ന അൽ ജവഹറ ഹാൾ ശൈഖ് ഖാലിദ് സന്ദർശിച്ചു.

സമൂഹം, രാഷ്ട്രീയം, സംസ്കാരം, സമ്പദ്‌വ്യവസ്ഥ എന്നിവയിലുടനീളമുള്ള സ്ത്രീകളുടെ പരിശ്രമങ്ങളെയും നേട്ടങ്ങളെയും പിന്തുണയ്ക്കുന്നതിനായി ശൈഖ ഫാത്തിമ ബിൻത് മുബാറക് കാണിച്ച സമർപ്പണത്തിൻ്റെ മാതൃകയെ ശൈഖ് ഖാലിദ് പ്രശംസിച്ചു.

'രാഷ്ട്രമാതാവിൻ്റെ' നേട്ടങ്ങളെയും രാഷ്ട്രനിർമ്മാണത്തിനും വികസനത്തിനുമുള്ള പ്രക്രിയയിൽ സംഭാവന നൽകാൻ എമിറാറ്റി സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ അവരുടെ മികച്ച പങ്കിനെയാണ് ഹാൾ പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ശൈഖ ഫാത്തിമയുടെ പിന്തുണയാൽ, എമിറാറ്റി സ്ത്രീകൾ സജീവമായ റോൾ മോഡലുകളും, പ്രാദേശിക, അന്തർദേശീയ മേഖലകളിൽ മികവ് നേടുന്നതിനും മുതിർന്ന റോളുകൾ സുരക്ഷിതമാക്കുന്നതിനും പ്രചോദനത്തിൻ്റെ ഉറവിടമായി മാറിയിരിക്കുന്നു.

സന്ദർശന വേളയിൽ, 1975-ൽ യൂണിയൻ്റെ ആരംഭത്തോടെ ആരംഭിച്ച്, അടിസ്ഥാനം, മുന്നേറ്റം, ശേഷി വർദ്ധിപ്പിക്കൽ, ശാക്തീകരണം, നേതൃത്വ ഘട്ടങ്ങൾ എന്നീ അഞ്ച് ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന യാത്രയിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ജനറൽ വിമൻസ് യൂണിയൻ നടപ്പിലാക്കിയ പരിപാടികളെ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് പ്രശംസിച്ചു. ശൈഖ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ നിർദ്ദേശാനുസരണം, നേതൃത്വം മുന്നോട്ട് കൊണ്ടുപോകുന്ന, സ്ത്രീകളുടെ തലമുറകളെ ശാക്തീകരിക്കുന്ന ഒന്നിലധികം പദ്ധതികളിലേക്കും സംരംഭങ്ങളിലേക്കും ഇവ നയിച്ചു.

സ്ത്രീ ശാക്തീകരണത്തിനായി ജനറൽ വിമൻസ് യൂണിയൻ ആരംഭിച്ചതും നടപ്പിലാക്കിയതുമായ പ്രവർത്തനങ്ങൾ, ഭരണ സംവിധാനങ്ങൾ, തന്ത്രങ്ങൾ, നയങ്ങൾ എന്നിവയെക്കുറിച്ചും ശൈഖ് ഖാലിദിന് മുന്നിൽ വിവരിച്ചു. എമിറാറ്റി സ്ത്രീകളുടെ ശാക്തീകരണത്തിനായുള്ള ദേശീയ നയം 2023-2031 ഇതിൽ ഉൾപ്പെടുന്നു, ഇത് സ്ത്രീകളുടെ മൊത്തത്തിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാനും എല്ലാ മേഖലകളിലും അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് അവരുടെ ജീവിത നിലവാരം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

അന്താരാഷ്ട്ര മത്സര സൂചകങ്ങൾ അളന്ന്, നയങ്ങളും പഠനങ്ങളും തയ്യാറാക്കി, ഫെഡറൽ, പ്രാദേശിക അധികാരികൾ മുഖേന സഹകരിച്ച് പ്രോജക്ടുകളും സംരംഭങ്ങളും സമാരംഭിച്ചുകൊണ്ട് എമിറാറ്റി വനിതകളുടെ ഭാവി ആവശ്യങ്ങൾ മുൻനിർത്തി ലക്ഷ്യമിടുന്ന 'എമിറാറ്റി വനിതകളുടെ നേട്ടങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം' എന്ന സംരംഭത്തെ കുറിച്ചും ശൈഖ് ഖാലിദ് വിശദീകരിച്ചു.

യുഎഇ പൈതൃകം, സംസ്‌കാരം, ദേശീയ സ്വത്വം എന്നിവ സംരക്ഷിക്കുന്നതിനുള്ള ജനറൽ വിമൻസ് യൂണിയൻ്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന എക്സിബിഷനും ഷോപ്പുകളും സന്ദർശിക്കുന്നതും ശൈഖ്
ഖാലിദിന്റെ പര്യടനത്തിൽ ഉൾപ്പെടുന്നു.

"സ്ത്രീകളുടെ പങ്ക് കൂടുതൽ ശാക്തീകരിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളെ പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും വേഗത നിലനിർത്തുകയും ചെയ്യുന്നത് ജനറൽ വിമൻസ് യൂണിയൻ തുടരുന്നു. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും മാനുഷികവുമായ വികസനത്തിന് സംഭാവന നൽകാൻ എമിറാത്തി സ്ത്രീകളുടെ കഴിവുകൾക്കും കഴിവുകൾക്കും ഇൻകുബേറ്റിംഗ് അന്തരീക്ഷം പ്രദാനം ചെയ്യുന്ന നയങ്ങളും തന്ത്രങ്ങളും വികസിപ്പിച്ചെടുക്കുന്നതിലൂടെയാണ് ഇത് കൈവരിക്കുന്നത്. 'രാഷ്ട്രമാതാവ്' ആയ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ പിന്തുണയും സ്ത്രീകളുടെ പുരോഗതിക്ക് സംഭാവന നൽകുന്ന നൂതന സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള അവരുടെ തുടർച്ചയായ നിർദ്ദേശങ്ങളും ഇല്ലാതെ ഇത് നേടാനാകുമായിരുന്നില്ല." ജനറൽ വിമൻസ് യൂണിയൻ സെക്രട്ടറി ജനറൽ നൂറ ഖലീഫ അൽ സുവൈദി പറഞ്ഞു.

സന്ദർശന വേളയിൽ, കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഗീർ ഖമീസ് അൽ ഖൈലി, ജനറൽ വിമൻസ് യൂണിയൻ സെക്രട്ടറി ജനറൽ നൗറ ഖലീഫ അൽ സുവൈദി, ജനറൽ വിമൻസ് യൂണിയനിലെ സ്ട്രാറ്റജിക് ആൻഡ് ഡെവലപ്‌മെൻ്റ് അഫയേഴ്‌സ് കമ്മിറ്റി മേധാവി ഗാലിയ അലി അൽ മന്നായി എന്നിവർ ശൈഖ് ഖാലിദ് ബിൻ മുഹമ്മദിനെ അനുഗമിച്ചു.


WAM/അമൃത രാധാകൃഷ്ണൻ