അബുദാബി, 2024 ഫെബ്രുവരി 09, (WAM) -- യുഎഇയുടെ സാമ്പത്തിക, വ്യാപാര സഹകരണവും മറ്റ് രാജ്യങ്ങളുമായുള്ള പങ്കാളിത്തവും വികസിപ്പിക്കുന്നതിലെ പ്രധാന പങ്കിനെ അഭിനന്ദിച്ച് യുഎഇയുടെ 10 അംബാസഡർമാർക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 'സായിദ് ദി സെക്കൻഡ് മെഡൽ' സമ്മാനിച്ചു.
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദിൻ്റെ നിർദ്ദേശപ്രകാരം, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ അംബാസഡർമാരുടെയും വിദേശത്തുള്ള ദൗത്യ പ്രതിനിധികളുടെയും
18-ാമത് ഫോറത്തിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ യുഎഇ അംബാസഡർമാർക്ക് മെഡലുകൾ സമ്മാനിച്ചു.
അർമേനിയയിലെ യുഎഇ അംബാസഡർ നരിമാൻ മുഹമ്മദ് അൽ മുല്ല, മാലിദ്വീപിലെ യുഎഇ അംബാസഡർ
റഹ്മ അബ്ദുൾറഹ്മാൻ അൽ ഷംസി, ഇസ്രായേൽ സ്റ്റേറ്റിലെ യുഎഇ അംബാസഡർ മുഹമ്മദ് മഹ്മൂദ് അൽ ഖാജ, ഖത്തറിലെ യുഎഇ അംബാസഡർ ശൈഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ബിൻ ഷഖ്ബൂത് അൽ നഹ്യാൻ, ഓസ്ട്രിയയിലെ യുഎഇ അംബാസഡർ ഹമദ് അലി അൽ കാബി, റൊമാനിയയിലെ യുഎഇ അംബാസഡർ സുൽത്താൻ മുഹമ്മദ് അൽ അലി, സൈപ്രസിലെ യുഎഇ അംബാസഡർ മുഹമ്മദ് സെയ്ഫ് അൽ ഷെഹി, ഫ്രഞ്ച് യുഎഇ അംബാസഡർ ജമാൽ അബ്ദുല്ല അൽ സുവൈദി, സിംഗപ്പൂരിലെ യുഎഇ അംബാസഡർ ഹെൻഡ് മാനിയ അൽ ഒതൈബ, തുർക്കിയിലെ യുഎഇ അംബാസഡർ സയീദ് താനി അൽ ദഹേരി എന്നിവർ ആദരിക്കപ്പെട്ട അംബാസഡർമാരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
വിദേശത്തുള്ള യുഎഇ എംബസികൾക്കും നയതന്ത്ര ദൗത്യങ്ങൾക്കും പൂർണ്ണ പിന്തുണ നൽകാനും അവരുടെ ചുമതലകൾ മികച്ച രീതിയിൽ നിർവഹിക്കാനും സൗഹൃദ രാജ്യങ്ങളുമായുള്ള വികസിതവും ഫലപ്രദവുമായ ബന്ധം കെട്ടിപ്പടുക്കാൻ സഹായിക്കാനും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ താൽപര്യം ശൈഖ് അബ്ദുല്ല തന്‍റെ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ