പാക്കിസ്ഥാനിൽ നടന്ന ഭീകരാക്രമണങ്ങളെ യുഎഇ അപലപിച്ചു

അബുദാബി, 9 ഫെബ്രുവരി 2024 (WAM) --നിരവധിപേർക്ക് പരിക്കേൽക്കുകയും നിരവധി പേരുടെ മരണത്തിനും കാരണമായ പാക്കിസ്ഥാൻ്റെ ബലൂചിസ്ഥാൻ മേഖലയിൽ നടന്ന രണ്ട് ഭീകരാക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു.

ഈ ക്രിമിനൽ പ്രവർത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

പാക്കിസ്ഥാൻ സർക്കാരിനോടും ജനങ്ങളോടും ഈ ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും അനുശോചനവും, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

WAM/അമൃത രാധാകൃഷ്ണൻ