അബുദാബി, 2024 ഫെബ്രുവരി 9,(WAM)--യുഎഇ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ഇന്ന് യുഎൻ സെക്രട്ടറി ജനറലിൻ്റെ യെമനിലെ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബർഗുമായി കൂടിക്കാഴ്ച നടത്തി. യെമൻ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും യെമൻ ജനതയുടെ മാനുഷിക ദുരിതങ്ങൾ അവസാനിപ്പിക്കുന്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും അവർ അദ്ദേഹവുമായി ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ, യെമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്കും മേഖലയുടെ സ്ഥിരതയിൽ അതിൻ്റെ പ്രത്യാഘാതങ്ങൾക്കും യുഎഇയുടെ പിന്തുണ ഡോ. അൻവർ ഗർഗാഷ് സ്ഥിരീകരിച്ചു, ഇക്കാര്യത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
ഈ സന്ദർഭത്തിൽ, ബാബ് എൽ-മന്ദേബ്, ചെങ്കടൽ മേഖലകളിലെ സമുദ്ര നാവിഗേഷനുമേലുള്ള ആക്രമണങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചും മേഖലയുടെ സുരക്ഷയും അതിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഹാൻസ് ഗ്രണ്ട്ബെർഗ് തൻ്റെ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു.
യുഎൻ പ്രതിനിധി യെമൻ വിഷയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായുള്ള ചർച്ചകളും അവലോകനം ചെയ്തു.
യെമനിലെ യുഎഇ അംബാസഡർ മുഹമ്മദ് ഹമദ് അൽ സാബിയും യോഗത്തിൽ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ