കോംഗോ രാഷ്ട്രപതിയെ സ്വീകരിച്ച് യുഎഇ രാഷ്‌ട്രപതി

അബുദാബി, 13 ഫെബ്രുവരി 2024 (WAM) -- യുഎഇയിൽ സന്ദർശനത്തിനെത്തിയ കോംഗോ രാഷ്‌ട്രപതി ഡെനിസ് സാസോ എൻഗൂസോയെ, രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

അബുദാബിയിലെ ഖാസർ അൽ ഷാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സാമ്പത്തികം, വികസനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിൽ, സഹകരണവും സംയുക്ത ശ്രമങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ചർച്ച ചെയ്തു. യുഎഇ രാഷ്ട്രപതിയും, ഡെനിസ് സാസോ എൻഗൂസോയും പരസ്പര പരിഗണനയുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി.

അബുദാബി ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ; അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് സുരൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ; ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ; ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ; ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ; സഹമന്ത്രി ശൈഖ്‌ ഷാഖ്ബിയൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ; കൂടാതെ നിരവധി ശൈഖുമാരും, മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ