ദുബായ്, 13 ഫെബ്രുവരി 2024 (WAM) -- കോപ്29, കോപ്30 എന്നിവയുടെ ആതിഥേയരായ അസർബൈജാൻ, ബ്രസീൽ എന്നിവരുമായി ചേർന്ന് 'ദി കോപ് പ്രസിഡൻസി ട്രോയിക്ക' എന്ന പേരിൽ ഒരു സംരംഭത്തിന് തുടക്കമിട്ടു. കോപ് പ്രസിഡൻസികൾ തമ്മിലുള്ള സഹകരണവും തുടർച്ചയും മെച്ചപ്പെടുത്തുന്നതിനും,
യുഎന്നിന്റെ 'മിഷൻ 1.5°C' ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ലോകം നേരിടുന്ന കാലാവസ്ഥ അഭിലാഷങ്ങൾ ഉത്തേജിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വളർത്തുന്നതിനും ഭാവിയിലെ രണ്ട് കോപ് ആതിഥേയരുമായി ഔദ്യോഗികമായി ഒന്നിക്കുന്നൊരു ഇത്തരത്തിലൊരു സംരംഭം കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ഇത് ആദ്യമാണ്.
"ട്രോയിക്ക, കാലാവസ്ഥ 1.5°C നിലനിർത്തുന്നതിനും തുടർച്ചയിലും പ്രായോഗിക നടപടികൾ നടപ്പിലാക്കുന്നതിനുമുള്ള നിർണായകവും അഭൂതപൂർവവുമായ സഹകരണത്തെ പ്രതിനിധീകരിക്കുന്നു," വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയും കോപ്28 പ്രസിഡൻ്റുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, ഈ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
മൂന്നംഗ സംഘം എന്നർത്ഥം വരുന്ന ട്രോയിക്ക, പ്രസിഡൻസികളുടെ കൂട്ടായ ഉത്തരവാദിത്തങ്ങളും ആഗോള മുൻഗണനകളുടെ പിന്തുണയും ഉറപ്പാക്കാൻ സഹായിക്കും, ഇത് കരാറിനെ സർക്കാരിൻ്റെയും സർക്കാരിതര പങ്കാളികളുടെയും പ്രവർത്തനമാക്കി മാറ്റുകയും ചെയ്യും.
"കോപ്28 വ്യത്യസ്തമായ, കാലാവസ്ഥ നടപടികൾ അവതരിപ്പിക്കുകയും, അത് യുഎഇ സമവായത്തിൽ കലാശിക്കുകയും ചെയ്തു. കോപ്28 ൽ, ചരിത്രപരമായ കാലാവസ്ഥാ പ്രവർത്തനത്തിന് പിന്നിൽ പാർട്ടികൾ അണിനിരന്നു. ചർച്ചകളും പ്രസിഡൻഷ്യൽ ആക്ഷൻ അജണ്ടയോടുള്ള അവരുടെ പ്രതിബദ്ധതകളും, കാലാവസ്ഥ 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ ആവശ്യമായ സഹകരണവും തുടർച്ചയും ഉണ്ടെന്ന് ഉറപ്പാക്കാൻ ഈ സംരംഭം സഹായിക്കും," എക്‌സ്‌പോ സിറ്റി ദുബായിൽ നടന്ന ട്രോയിക്കയുടെ ലോഞ്ചിംഗ് വേളയിൽ കോപ്28 പ്രസിഡൻ്റ് ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു.
" ദേശീയമായി നിർണ്ണയിച്ചിട്ടുള്ള സംഭാവനകൾ, കാലാവസ്ഥാ ധനകാര്യം പിന്തുടരുക,
ഉച്ചകോടിയിലെ നടപടികൾ നടപ്പാക്കൽ എന്നിങ്ങനെ കോപ്28-ൽ നമ്മൾ എല്ലാവരും കൈവരിച്ച മുന്നേറ്റങ്ങൾ കോപ്29-ലേയ്ക്കും 30-ലേയ്ക്കും മുന്നോട്ട് കൊണ്ടുപോകണം," അദ്ദേഹം കൂട്ടിച്ചേർത്തു.
'1.5 ഡിഗ്രി സെൽഷ്യസിലേക്കുള്ള റോഡ്മാപ്പിൽ' മൂന്ന് പ്രസിഡൻസികളും ഒരുമിച്ച് പ്രവർത്തിക്കാനുള്ള കരാർ യുഎഇ സമവായത്തിലൂടെ കൈവരിക്കാനായി. എല്ലാ 198 കക്ഷികളുടെയും പിന്തുണയോടെ, ഈ ഉടമ്പടി ഇപ്പോൾ കോപ് പ്രസിഡൻസി ട്രോയിക്കയ്ക്ക് കീഴിലാണ്.
ഈ നിർണായക ദശകത്തിൽ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും 1.5 ഡിഗ്രി സെൽഷ്യസ് പരിധിയിൽ നിലനിർത്താനും ലക്ഷ്യമിട്ട്, ഈ പങ്കാളിത്തം 'അന്താരാഷ്‌ട്ര സഹകരണവും അന്തർദേശീയ അന്തരീക്ഷവും ഗണ്യമായി വർദ്ധിപ്പിക്കും' എന്ന് കരാർ പ്രസ്താവിച്ചു.
"യുഎഇ, അസർബൈജാൻ, ബ്രസീൽ എന്നീ മൂന്ന് പ്രസിഡൻസികൾക്ക് 'റോഡ്‌മാപ്പ് ടു മിഷൻ 1.5 ഡിഗ്രി സെൽഷ്യസിൽ' സഹകരിക്കാൻ യുഎഇ സമവായത്തിൽ വ്യക്തമായ ഉത്തരവുണ്ടായിരുന്നു. ഞങ്ങൾ കോപ് പ്രസിഡൻസി ട്രോയിക്കയിലൂടെ ഒരുമിച്ച് പ്രവർത്തിക്കും. ഞങ്ങളുടെ ഈ ദൗത്യം ബാക്കുവിലെയും ബ്രസീലിലെയും ഞങ്ങളുടെ സുഹൃത്തുക്കളുമായി, ദുബായിൽ നൽകിയ വാഗ്ദാനങ്ങൾ അടുത്തതും കേന്ദ്രീകൃതമായ പങ്കാളിത്തത്തിലൂടെയും വിശ്വസനീയമായ പിന്തുണയിലൂടെയും നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ, അടുത്ത കോപ് ഉണ്ടാക്കിയ പുതിയ കരാറുകൾ ഞങ്ങൾ നേടിയെടുക്കേണ്ട പാതയിലേക്ക് ഞങ്ങളെ എത്തിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കും," ഡോ. അൽ ജാബർ പറഞ്ഞു.
വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളോടും മുൻഗണനകളോടും പ്രതികരിക്കുന്നതിനായി, അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന കോപ്29ൽ, കാലാവസ്ഥാ ധനകാര്യത്തിൽ ഒരു പുതിയ കളക്റ്റീവ് ക്വാണ്ടിഫൈഡ് ഗോൾ (എൻസിക്യൂജി) അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി 2020-ഓടെ പ്രതിവർഷം 100 ബില്യൺ യുഎസ് ഡോളർ സംയുക്തമായി സമാഹരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള വികസിത രാജ്യങ്ങളുടെ 2009 പ്രതിബദ്ധതയ്ക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥ ധനകാര്യ നാഴികക്കല്ലാണ് എൻസിക്യൂജി സ്വീകരിക്കുന്നത്.
യുഎഇ സമവായത്തിൻ്റെയും ബ്രസീലിലെ കോപ്30-ലെ ബാക്കുവിൻ്റെ ഫലങ്ങളുടെയും അടിസ്ഥാനത്തിൽ, 2025 ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവനകൾ (എൻഡിസി) റൗണ്ടിലെ ട്രോയിക്കയുടെ ലേസർ ഫോക്കസ്, രാജ്യങ്ങളുടെ വ്യക്തിഗത പ്രതിബദ്ധതകൾ അഭിലഷണീയമായ കാലാവസ്ഥാ പ്രവർത്തനം നൽകുന്നുവെന്ന് ഉറപ്പാക്കും. സുസ്ഥിര വികസനത്തിൻ്റെയും ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ പാരീസ് ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ആഗോള ശ്രമങ്ങളെ ഇത് ത്വരിതപ്പെടുത്തും.
"വികസിതവും വികസ്വരവുമായ രാജ്യങ്ങൾക്കിടയിൽ ഇടനിലക്കാർ എന്ന നിലയിൽ കാലാവസ്ഥ 1.5 ഡിഗ്രി സെൽഷ്യസ് നിലനിർത്താനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന് കോപ്29 ൻ്റെ ആതിഥേയത്വയരായ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കാലാവസ്ഥ വെല്ലുവിളിയുടെ അളവും അടിയന്തിരതയും പ്രതിഫലിപ്പിക്കുന്ന ഒരു പുതിയ കാലാവസ്ഥാ സാമ്പത്തിക ലക്ഷ്യം സ്ഥാപിക്കുക എന്നതാണ് അതിൽ പ്രധാനം. അതുപോലെ തന്നെ പ്രധാനമാണ്, ആ ഫണ്ടുകൾ അൺലോക്ക് ചെയ്യുകയും അവ ഏറ്റവും ആവശ്യമുള്ള രാജ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത്," കോപ്29 പ്രസിഡൻ്റ്-നിയുക്ത അസർബൈജാനിലെ പരിസ്ഥിതി, പ്രകൃതിവിഭവ മന്ത്രി മുഖ്താർ ബാബയേവ് ഡോ. അൽ ജാബറിനൊപ്പം ചേർന്ന് എടുത്തുപറഞ്ഞു.
"ഞാൻ ദുബായിൽ പറഞ്ഞതുപോലെ, കോപ് പ്രസിഡൻസിയുടെ ഈ സംയുക്ത സംരംഭം സമ്മാനിക്കുന്ന അവസരം ഞങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഈ രണ്ട് വർഷത്തിനുള്ളിൽ ഞങ്ങൾ അത് ഉറപ്പാക്കും. 1.5 ഡിഗ്രി സെൽഷ്യസ് അഭിലാഷം കൈവരിക്കാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കാൻ കഴിയും," ബ്രസീലിലെ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി മന്ത്രി മറീന സിൽവ പറഞ്ഞു.
സഹകരണം, ഏകോപനം എന്നിവയിലൂടെ കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ആവശ്യമായ പദ്ധതികൾ സാക്ഷാത്കരിക്കാൻ ഈ ഐക്യം സഹായിക്കും. കോപ്28-ൽ സമ്മതിച്ചത് ഉറപ്പിക്കുന്നതിനുള്ള അവസരമാണിത്, കോപ്28-ൽ കൈകൊണ്ട തീരുമാനങ്ങൾ , അത് കോപ്29 വഴി പ്രവർത്തനക്ഷമമാക്കുമെന്നും തുടർന്നുള്ള നടപടികൾ 1.5°C എന്ന കാലാവസ്ഥ നിലനിർത്താൻ ദേശീയമായി നിശ്ചയിച്ചിട്ടുള്ള സംഭാവനകൾ നടപ്പിലാക്കാനും ഇത് സഹായിക്കും," യുഎൻ കാലാവസ്ഥ വ്യതിയാന എക്‌സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീൽ പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ