യുഎഇ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി മടങ്ങി

അബുദാബി, 15 ഫെബ്രുവരി 2024 (WAM) -- ഇന്ത്യയെ പ്രതിനിധീകരിച്ച് ദുബായിൽ നടന്ന വേൾഡ് ഗവൺമെൻ്റ് ഉച്ചകോടി 2024-ൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും നിരവധി ഉദ്യോഗസ്ഥരും അബുദാബി വിമാനതാവളത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് യാത്രയയപ്പ് നൽകി.

WAM/ അമൃത രാധാകൃഷ്ണൻ