ദുബായ്, 15 ഫെബ്രുവരി 2024 (WAM) -- യുഎഇയുടെ നൂതന ഡിജിറ്റൽ ഉപകരണങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ശ്രമങ്ങളെ ശക്തിപ്പെടുത്താൻ വഴിയൊരുക്കിയതായി കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ വിരുദ്ധ ധനസഹായത്തിനും (എഎംഎൽ/സിഎഫ്ടി) എക്‌സിക്യൂട്ടീവ് ഓഫീസിൻ്റെ ഡയറക്ടർ ജനറൽ ഹമീദ് അൽ സാബി,സ്ഥിരീകരിച്ചു. നല്ല സ്വാധീനത്തിൻ്റെ പുതിയ ദശകം, ഭാവിയെ രൂപപ്പെടുത്താനുള്ള അതിൻ്റെ പ്രയാണത്തിൽ ആഗോള സമൂഹത്തോടൊപ്പം ചേരാൻ സർക്കാരുകളെയും സമൂഹങ്ങളെയും പ്രചോദിപ്പിക്കുന്നതായും, അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ പരിവർത്തനം യാഥാർത്ഥ്യമായെന്നും അതിൻ്റെ ഭീഷണികൾ രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ബാധിക്കുമെന്നും ഡബ്ല്യൂജിഎസിൻ്റെ സമാപന ദിനത്തോടനുബന്ധിച്ച് എമിറേറ്റ്‌സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അൽ സാബി ഊന്നിപ്പറഞ്ഞു.
രാജ്യത്തിൻ്റെ നൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ, തീവ്രവാദ വിരുദ്ധ ധനസഹായത്തിനുള്ള എക്‌സിക്യൂട്ടീവ് ഓഫീസ്, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം ഗണ്യമായി വർധിപ്പിക്കുകയും രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷ സംരക്ഷിക്കുകയും ചെയ്യുന്ന ശക്തമായ ഒരു ഇൻ്റലിജൻ്റ് സംവിധാനം നിർമ്മിച്ചതായി അദ്ദേഹം പറഞ്ഞു.
എക്‌സിക്യൂട്ടീവ് ഓഫീസ്, വിവിധ പങ്കാളികളുമായി സഹകരിച്ച്, രാജ്യത്തിൻ്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്ന നിയമനിർമ്മാണങ്ങൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.
WAM/ അമൃത രാധാകൃഷ്ണൻ