യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം ആദ്യമായി 3.5 ട്രില്യൺ ദിർഹം കവിഞ്ഞു: മുഹമ്മദ് ബിൻ റാഷിദ്

ദുബായ്, 2024 ഫെബ്രുവരി 18, (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 3.5 ട്രില്യൺ യുഎഇ ദിർഹം കവിഞ്ഞ് മികച്ച നേട്ടം കൈവരിച്ചുവെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

“ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന സമ്മേളനത്തിൻ്റെ റിപ്പോർട്ടുകൾ പ്രകാരം അന്താരാഷ്ട്ര വ്യാപാരത്തിൽ ആഗോള മാന്ദ്യം ഉണ്ടായിട്ടും, യുഎഇയുടെ എണ്ണ ഇതര വിദേശ ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം 2023-ൽ രാജ്യത്തിൻ്റെ സാമ്പത്തിക ചരിത്രത്തിൽ ആദ്യമായി 3.5 ട്രില്യൺ യുഎഇ ദിർഹം കവിഞ്ഞതായി ഇന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു," ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.

“2023ൻ്റെ തുടക്കത്തിൽ ഇത് ഒരു റെക്കോർഡ് സാമ്പത്തിക വർഷമാകുമെന്ന് ഞങ്ങൾ സൂചിപ്പിച്ചു. സമഗ്ര പങ്കാളിത്ത കരാറുകളിലൂടെ യുഎഇ സഹകരണത്തിൻ്റെ പുതിയ ബന്ധങ്ങൾ സ്ഥാപിച്ചു. അങ്ങനെ, മികച്ച പത്ത് വ്യാപാര പങ്കാളികളുമായുള്ള ഞങ്ങളുടെ വിദേശ വ്യാപാരം 26 ശതമാനവും തുർക്കിയുമായി 103 ശതമാനത്തിലേറെയും ഹോങ്കോംഗ്-ചൈനയുമായി 47 ശതമാനവും യുഎസ്എയുമായി 20 ശതമാനവും കുതിച്ചുയർന്നു," ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

അന്താരാഷ്‌ട്ര വ്യാപാര പ്രസ്ഥാനത്തിൻ്റെ ഹൃദയഭാഗത്താണ് ഇന്ന് യുഎഇ സ്ഥിതിചെയ്യുന്നത്. എല്ലാവരോടുമുള്ള ഞങ്ങളുടെ സാമ്പത്തിക പ്രതിബദ്ധത തുടരുന്നു, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.

ആഗോള വ്യാപാരത്തിൻ്റെ വെല്ലുവിളികളെ അതിജീവിക്കുക

രാജ്യത്തിൻ്റെ എണ്ണ ഇതര വിദേശ വ്യാപാരത്തിൻ്റെ റെക്കോർഡ് വളർച്ച 2023ൽ എണ്ണ ഇതര കയറ്റുമതിയുടെ മൂല്യത്തിൽ തുടർച്ചയായ വർദ്ധനവുണ്ടായി, 2022-നെ അപേക്ഷിച്ച് 16.7 ശതമാനം വളർച്ചാ നിരക്കോടെ, കഴിഞ്ഞ വർഷം 2020-നെ അപേക്ഷിച്ച് 66 ശതമാനവും 2019-നെ അപേക്ഷിച്ച് 84 ശതമാനവും വർദ്ധിച്ചു.

രാജ്യത്തിൻ്റെ മൊത്തത്തിലുള്ള വിദേശ വ്യാപാരത്തിലേക്കുള്ള ചരക്കുകളുടെ എണ്ണ ഇതര കയറ്റുമതിയുടെ സംഭാവന 17.1 ശതമാനമായും, 2019-ൽ 14.1 ശതമാനവും 2018-ൽ 13 ശതമാനവും വർദ്ധിച്ചു.

മൊത്തം വിദേശ വ്യാപാരത്തിലും എണ്ണ ഇതര കയറ്റുമതിയിലും ഉണ്ടായ റെക്കോർഡ് വളർച്ചയ്‌ക്കൊപ്പം പുനർ-കയറ്റുമതിയിൽ സമാനമായ വർദ്ധനവുണ്ടായി, ഇത് 690 ബില്യൺ യുഎഇ ദിർഹത്തിൽ (188 ബില്യൺ യുഎസ് ഡോളർ) എത്തി, 2022-നെ അപേക്ഷിച്ച് 6.9 ശതമാനം വളർച്ചയും 2021-നെ അപേക്ഷിച്ച് 27.7 ശതമാനം വളർച്ചാ നിരക്കും കൈവരിച്ചു.

ഇറക്കുമതിയും 2022-നെ അപേക്ഷിച്ച് 14.2 ശതമാനം വളർച്ച 1.4 ട്രില്യൺ ദിർഹമായി (380 ബില്യൺ യുഎസ് ഡോളർ) വർദ്ധിച്ചു. 2022-നെ അപേക്ഷിച്ച് 2023-ൽ ഇറക്കുമതി ചെയ്ത 10 ശതമാനം ചരക്കുകളുടെ വളർച്ച 20.9 ശതമാനവും ബാക്കിയുള്ള ചരക്കുകൾ 63 ശതമാനവും വളർച്ച കൈവരിച്ചു. സ്വർണ്ണം, ടെലിഫോണുകൾ, പെട്രോളിയം എണ്ണകൾ, കാറുകൾ, വജ്രങ്ങൾ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ഇറക്കുമതി ചരക്കുകൾ.


സേവനങ്ങളിലെ യുഎഇ വ്യാപാരം വീണ്ടെടുക്കൽ

2023-ൽ, യുഎഇയുടെ സേവന വ്യാപാര മിച്ചം 2021-ൽ 96.26 ബില്യൺ യുഎഇ ദിർഹത്തിൽ നിന്ന് 207 ബില്യൺ യുഎഇ ദിർഹമായി ഉയർന്നു, ഇത് ആഗോള സേവന കയറ്റുമതിയിലെ അതിൻ്റെ വിഹിതത്തിൽ തുടർച്ചയായ വർദ്ധനവിനെ സൂചിപ്പിക്കുന്നു. ട്രാവൽ ആൻഡ് ടൂറിസം, ഐസിടി, പ്രൊഫഷണൽ, ഫിനാൻഷ്യൽ സേവനങ്ങൾ, വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, ഇസ്ലാമിക് ഫിനാൻഷ്യൽ സർവീസ്, ക്രിയേറ്റീവ് ഇക്കണോമി, ലോജിസ്റ്റിക്‌സ് തുടങ്ങിയ പ്രധാന മേഖലകൾ ഈ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകി.


മികച്ച 10 വ്യാപാര പങ്കാളികളുമായുള്ള യുഎഇയുടെ വ്യാപാര വളർച്ച

2023-ൽ, യുഎഇയുടെ മികച്ച 10 പങ്കാളികളുമായുള്ള എണ്ണ ഇതര വ്യാപാരം ഗണ്യമായി വളർന്നു. മൊത്തം 5.1 ശതമാനം സംഭാവന ചെയ്ത തുർക്കിയുമായുള്ള വ്യാപാരം 103.7 ശതമാനം വർദ്ധിച്ചു, ആദ്യ 10 എണ്ണത്തിൽ ഏറ്റവും ഉയർന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സെപ്റ്റംബറിൽ നടപ്പാക്കിയതിനെ തുടർന്നാണ് ഈ വളർച്ച കൈവരിച്ചത്.

മറ്റ് ശ്രദ്ധേയമായ വർദ്ധനകൾ ഹോങ്കോംഗ്-ചൈന (47.9 ശതമാനം) ആണ്, അത് ഇപ്പോൾ യുഎഇയുടെ മികച്ച പത്ത് വ്യാപാര പങ്കാളികളിൽ എട്ടാം സ്ഥാനത്താണ്, യുഎസ് (20.1 ശതമാനം), ചൈന (4.2 ശതമാനം) എന്നിവയാണ് മറ്റുള്ളവ.

2022 മെയ് മുതൽ സമാനമായ കരാറുള്ള ഇന്ത്യയുമായുള്ള വ്യാപാരം 3.9 ശതമാനം വർദ്ധിച്ചു, മൊത്തം വ്യാപാരത്തിൻ്റെ 7.6 ശതമാനത്തിലധികമാണിത്.

മികച്ച 10 പങ്കാളികളിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 26.9 ശതമാനം വർധിച്ചു, 2023-ലെ അവസാന അഞ്ച് മാസത്തെ യുഎഇയുടെ കയറ്റുമതിയുടെ 60 ശതമാനവും തുർക്കിയാണ്.

കൂടാതെ സെപ്റ്റംബറിൽ നിലവിൽ വന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ സ്വാധീനം അടിവരയിടുന്നു.

യുഎഇ കയറ്റുമതിയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

യുഎഇയുടെ മുൻനിര വ്യാപാര പങ്കാളിയായി ചൈന തുടർന്നു, ഇന്ത്യ, യുഎസ്, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾക്ക് പിന്നാലെ. ഇറാഖ്, സ്വിറ്റ്‌സർലൻഡ്, ഹോങ്കോങ്, ജപ്പാൻ, ഒമാൻ എന്നിവയായിരുന്നു അടുത്ത അഞ്ച് രാജ്യങ്ങൾ.

മുൻനിര ചരക്ക് കയറ്റുമതി

സ്വർണം, അലുമിനിയം, എണ്ണകൾ, സിഗരറ്റ്, ആഭരണങ്ങൾ, ചെമ്പ് വയർ, എഥിലീൻ പോളിമറുകൾ എന്നിവ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്ക് കയറ്റുമതി പട്ടികയിൽ ഒന്നാമതെത്തി. ത്രൈമാസ പ്രകടനം കൂടുതൽ വളർച്ച വാഗ്ദാനം ചെയ്യുന്നു

2023-ലെ നാലാം പാദത്തിൽ, യുഎഇയുടെ എണ്ണ ഇതര വിദേശ ചരക്കുകളുടെ വ്യാപാരം റെക്കോർഡ് 710 ബില്യൺ യുഎഇ ദിർഹം (193 ബില്യൺ യുഎസ് ഡോളർ), ആണ്. ഇത് ആദ്യമായാണ് ഒരു പാദത്തിൽ 700 ബില്യൺ ദിർഹം (190 ബില്യൺ യുഎസ് ഡോളർ) കവിയുന്നത്.

ചരക്കുകളുടെ എണ്ണ ഇതര കയറ്റുമതി 132.2 ബില്യൺ (36 ബില്യൺ യുഎഇ ദിർഹം ആണ്, 39.3 ശതമാനം വാർഷിക വളർച്ചയും 26.9 ശതമാനം പാദ വർധനയും രേഖപ്പെടുത്തി. 2023 ക്യു 1 മുതൽ, എണ്ണ ഇതര കയറ്റുമതി സ്ഥിരമായി 100 ബില്യൺ യുഎഇ ദിർഹം (27.2 ബില്യൺ യുഎസ് ഡോളർ) കവിഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ