ദുബായ്, 19 ഫെബ്രുവരി 2024 (WAM) -- മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം നിരവധി സ്വകാര്യ-മേഖലാ കമ്പനികളിലെയും മാധ്യമ സ്ഥാപനങ്ങളിലെയും നിയമ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾക്കായി ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. 2023-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 20-ന് അനുസൃതമായി തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വർക്ക്ഷോപ്പ് എടുത്തുകാണിച്ചു. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2021 ലെ 33-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ ചില വ്യവസ്ഥകളും, ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച 2022-ലെ 9-ാം നമ്പർ ഫെഡറൽ ഡിക്രി-നിയമത്തിലെ ചില വ്യവസ്ഥകളും നിയമം ഭേദഗതി ചെയ്യുന്നു.
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ദുബായ് ആസ്ഥാനത്ത് അറബിയിലും ഇംഗ്ലീഷിലും നടത്തിയ സെഷൻ, തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നിയമനിർമ്മാണവുമായും, സ്വകാര്യ-മേഖലയിലെ നിയമ വകുപ്പുകൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഈ നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിടുകയും ചെയ്തു.
നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച്, തർക്കത്തിൻ്റെ ആകെ മൂല്യം 50,000 ദിർഹം അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തൊഴിൽ തർക്കങ്ങൾ അന്തിമ തീരുമാനത്തോടെ (എക്‌സിക്യൂട്ടീവ് ഓർഡർ കൈവശം വച്ചിരിക്കുന്നു) പരിഹരിക്കുന്നു.
50,000 ദിർഹത്തിൽ കൂടുതലുള്ള തർക്കങ്ങൾക്ക്, മാനവ വിഭവശേഷി മന്ത്രാലയം സൗഹാർദ്ദപരമായ ഒത്തുതീർപ്പുകൾ തേടുന്നത് തുടരും. രമ്യമായ ഒത്തുതീർപ്പിലെത്താൻ കഴിയാത്ത കേസുകൾ പരിഹാരത്തിനായി ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്യും.
യുഎഇയുടെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിനും തൊഴിൽ തർക്കങ്ങൾ കുറയ്‌ക്കുന്നതിനും അവയുടെ പരിഹാരം ത്വരിതപ്പെടുത്തുന്നതിനുമുള്ള നിയമനിർമ്മാണത്തിനായുള്ള തുടർച്ചയായ വികസന ശ്രമങ്ങളുടെ ഭാഗമാണ് ഇത്.
സ്വിറ്റ്‌സർലൻഡിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (ഐഎംഡി) പുറത്തിറക്കിയ ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്‌നെസ് ഇയർബുക്ക് 2022 ലെ തൊഴിൽ തർക്കങ്ങളുടെ അഭാവം സൂചികയിൽ യുഎഇ തൊഴിൽ വിപണി ലോകത്ത് ഒന്നാമതെത്തിച്ചു.
WAM/അമൃത രാധാകൃഷ്ണൻ