അബുദാബി, 20 ഫെബ്രുവരി 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശപ്രകാരം ആരംഭിച്ച 'ഗാലൻ്റ് നൈറ്റ് 3' മാനുഷിക പ്രവർത്തനങ്ങളിലൂടെ ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് യുഎഇ അചഞ്ചലമായ പിന്തുണ തുടരുന്നു.
ഫെബ്രുവരി 11 മുതൽ 18 വരെ, എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി) ഗാസ മുനമ്പിലെ മൂന്ന് പ്രധാന ഗവർണറേറ്റുകളായ റഫ ഗവർണറേറ്റ്, സെൻട്രൽ ഗവർണറേറ്റ്, ഖാൻ യൂനിസ് ഗവർണറേറ്റ് എന്നിവടങ്ങളിലേക്ക് സഹായം എത്തിച്ചു.
ഭക്ഷണവും മെഡിക്കൽ സപ്ലൈകളും, ശീതകാല വസ്ത്രങ്ങളും, ഡിസ്പ്ലേസ്മെൻ്റ് സെൻ്ററുകളിലെ ലൈറ്റിംഗ് യൂണിറ്റുകളും സഹായത്തിൽ ഉൾപ്പെടുന്നു. കൂടാതെ, ഗാസ മുനമ്പിലെ കടുത്ത റൊട്ടി ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇആർസി ഒരു ബേക്കറി പദ്ധതി ആരംഭിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച 'ഗാലൻ്റ് നൈറ്റ് 3' ഗാസയിലെ പലസ്തീൻ ജനതയ്ക്ക് നിർണായകമായ മാനുഷിക സഹായം നൽകുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഈ ഓപ്പറേഷൻ പലസ്തീൻ ജനതയ്ക്കുള്ള യുഎഇയുടെ അചഞ്ചലമായ ഐക്യദാർഢ്യവും പിന്തുണയും ഉൾക്കൊള്ളുന്നു, അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സമർപ്പണവും പദ്ധതി പ്രകടമാക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ