ഹത്ത, 20 ഫെബ്രുവരി 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഹത്തയിലെ അനുശോചന മജ്‌ലിസ് സന്ദർശനത്തിനിടെ അബ്ദുല്ല മുഹമ്മദ് അൽമുഖ്ബലിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
പരേതന് തൻ്റെ അതിരുകളില്ലാത്ത കരുണ നൽകാനും അദ്ദേഹത്തിൻ്റെ കുടുംബത്തിന് ക്ഷമയും സാന്ത്വനവും നൽകാനും സർവ്വശക്തനായ ദൈവത്തിനോട് പ്രാർത്ഥിക്കുന്നതായും, അദ്ദേഹം പറഞ്ഞു.
പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി എന്നിവരും അദ്ദേഹത്തോടൊപ്പം സന്നിഹിതരായിരുന്നു.
WAM/അമൃത രാധാകൃഷ്ണൻ