ഗനേം ഉബൈദ് അൽ മസ്‌റൂയിയുടെ വേർപാടിൽ യുഎഇ രാഷ്‌ട്രപതി അനുശോചനം രേഖപ്പെടുത്തി

അൽ ഐൻ, 20 ഫെബ്രുവരി 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഗാനം ഉബൈദ് അൽ മസ്റൂയിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

അൽ ഐൻ സിറ്റിയിലെ അനുശോചന മജ്‌ലിസിലേക്കുള്ള തൻ്റെ സന്ദർശന വേളയിൽ, പരേതൻ്റെ കുടുംബത്തോട് ആത്മാർത്ഥമായ അനുശോചനം അറിയിച്ചു, പരേതന് തൻ്റെ അതിരുകളില്ലാത്ത കരുണ നൽകാനും അദ്ദേഹത്തിൻ്റെ കുടുംബത്തിന് ക്ഷമയും സാന്ത്വനവും നൽകാനും സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി എന്നിവർ അദ്ദേഹത്തോടൊപ്പം സന്നിഹിതരായിരുന്നു.


WAM/അമൃത രാധാകൃഷ്ണൻ