റാസൽ ഖൈമ, 21 ഫെബ്രുവരി 2024 (WAM) -- സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ എത്തിയ യുഎഇയിലെ റുവാണ്ടൻ അംബാസഡർ ജോൺ മിറെംഗിലെ സഖർ ബിൻ മുഹമ്മദ് സിറ്റിയിലെ കൊട്ടാരത്തിൽ സ്വീകരിച്ചു.
ശൈഖ് സൗദ് അംബാസഡറെ സ്വാഗതം ചെയ്യുകയും. എല്ലാ മേഖലകളിലും റുവാണ്ടയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും, പരസ്പര താൽപ്പര്യമുള്ള നിരവധി പ്രശ്നങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്തു.
റാഖ് ഭരണാധികാരിയുടെ സ്വീകരണത്തിനും അംബാസഡർ മിറെൻഗെ നന്ദിയും അഭിനന്ദനവും അറിയിച്ചു, രണ്ട് സൗഹൃദ രാജ്യങ്ങളെയും എല്ലാ വഴികളിലും ബന്ധിപ്പിക്കുന്ന ശക്തമായ ബന്ധത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ