ഈജിപ്ഷ്യൻ യുവജന കായിക മന്ത്രാലയം, സംയുക്ത സഹകരണത്തിനുള്ള പ്രോട്ടോക്കോൾ ഒപ്പുവച്ച് എംബിആർഎഫ്

കെയ്‌റോ, 21 ഫെബ്രുവരി 2024 (WAM) - ഈജിപ്തിലെ യുവജന കായിക മന്ത്രാലയവും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷനും (എംബിആർഎഫ്) സംരംഭകത്വം, അറിവ്, ഗവേഷണം, വികസനം, ശേഷി തുടങ്ങിയ മേഖലകളിൽ സംയുക്ത സഹകരണത്തിനുള്ള പ്രോട്ടോക്കോളിൽ ഒപ്പുവച്ചു.

യുവജന മേഖലയുടെ യുവജന കായിക അസിസ്റ്റൻ്റ് മന്ത്രി മേജർ ജനറൽ ഇസ്മായിൽ അൽ ഫാർ, എംബിആർഎഫ് സിഇഒ ജമാൽ ബിൻ ഹുവൈറബ് എന്നിവർ പ്രോട്ടോക്കോളിൽ ഒപ്പുവച്ചു.

ന്യൂ അഡ്‌മിനിസ്‌ട്രേറ്റീവ് ക്യാപിറ്റലിലെ മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഈജിപ്ഷ്യൻ യുവജന കായിക മന്ത്രി അഷ്‌റഫ് സോബി സന്നിഹിതരായിരുന്നു.

WAM/അമൃത രാധാകൃഷ്ണൻ