റാഫ, 22 ഫെബ്രുവരി 2024 (WAM) -- യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശപ്രകാരം ആരംഭിച്ച 'ഗാലൻ്റ് നൈറ്റ് 3' എന്ന മാനുഷിക പ്രവർത്തനത്തിലൂടെ ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് യുഎഇ അചഞ്ചലമായ പിന്തുണ തുടരുന്നു.
എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) ഫെബ്രുവരി 21 വരെ 29,374 ബ്രെഡ് ബണ്ടിലുകൾ വിതരണം ചെയ്തു, 293,830 വ്യക്തികൾക്ക് പ്രയോജനം ലഭിച്ചു. ഗാസ മുനമ്പിലെ കടുത്ത റൊട്ടി ക്ഷാമം പരിഹരിക്കുന്നതിനും അവർ നിലവിൽ അനുഭവിക്കുന്ന കഠിനമായ മാനുഷിക സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനുമായി
ഇആർസി ആരംഭിച്ച ബേക്കറി പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.
കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച 'ഗാലൻ്റ് നൈറ്റ് 3' ഗാസയിലെ പലസ്തീൻ ജനതയ്ക്ക് നിർണായകമായ മാനുഷിക സഹായം നൽകുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഈ പ്രവർത്തനം പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ ദീർഘകാല ഐക്യദാർഢ്യവും പിന്തുണയും നൽക്കുകയും, അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സാഹചര്യം പ്രാധാനം ചെയ്യുന്നു.
WAM/അമൃത രാധാകൃഷ്ണൻ