അബുദാബി, 22 ഫെബ്രുവരി 2024 (WAM) -- യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, സൗദി അറേബ്യയിലെ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന് രാജ്യ സ്ഥാപക ദിനത്തിൽ ആശംസകൾ അയച്ചു.
യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ്, ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, ശൈഖ് മൻസൂർ ബിൻ സായിദ് എന്നിവരും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനെ ഈ അവസരത്തിൽ അഭിനന്ദിച്ചു.
WAM/അമൃത രാധാകൃഷ്ണൻ