ബ്രൂണെ സുൽത്താനെ ദേശീയ ദിനത്തിൽ അഭിനന്ദിച്ച് യുഎഇ നേതാക്കൾ

അബുദാബി, 23 ഫെബ്രുവരി 2024 (WAM) -- രാജ്യത്തിൻ്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ബ്രൂണെ ദാറുസ്സലാമിലെ സുൽത്താൻ ഹസ്സനൽ ബോൾകിയ മുഇസാദ്ദീനെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.

ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്‌ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഈ അവസരത്തിൽ ബ്രൂണെ സുൽത്താന് സമാനമായ സന്ദേശങ്ങൾ അയച്ചു.


WAM/അമൃത രാധാകൃഷ്ണൻ