കോസ്റ്റാറിക്കൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ വിദേശകാര്യ മന്ത്രി

അബുദാബി, 23 ഫെബ്രുവരി 2024 (WAM) -- വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, കോസ്റ്റാറിക്കയുടെ വിദേശകാര്യ, ആരാധന മന്ത്രി ഡോ. അർനോൾഡോ ആന്ദ്രെ ടിനോകോയുമായി ഒരു ഫോൺ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള സഹകരണത്തിനുള്ള പുതിയ വഴികളും ഇരു നേതാക്കളും ചർച്ച ചെയ്തു.

സംഭാഷണത്തിനിടയിൽ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ ചർച്ചകളുടെ സമാപനത്തെത്തുടർന്ന് വിവിധ മേഖലകളിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു.

സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലെ പങ്കാളിത്ത താൽപ്പര്യം എടുത്തുകാണിച്ചുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ശൈഖ് അബ്ദുല്ല പ്രശംസിച്ചു. ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും സുസ്ഥിരമായ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുകയും ചെയ്യുന്ന പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു.


WAM/അമൃത രാധാകൃഷ്ണൻ