വാരാന്ത്യത്തിൽ ആവേശകരമായ ഫൈനൽ മത്സരങ്ങൾക്കായി ഒരുങ്ങി അബുദാബി സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ്

അബുദാബി, 26 ഫെബ്രുവരി 2024 (WAM) -- സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കുമായി അബുദാബി സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിൻ്റെ ആവേശകരമായ ഫൈനൽ വാരാന്ത്യത്തിനായി ഒരുങ്ങുക്കയാണ് അബുദാബി സ്‌കൂൾ സമൂഹം.

അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് ആതിഥേയത്വം വഹിക്കുന്ന വാരാന്ത്യ ഫൈനൽ അബുദാബി ക്രിക്കറ്റ് ആൻഡ് സ്‌പോർട്‌സ് ഹബ്ബിൽ മാർച്ച് 1 മുതൽ 3 വരെ നടക്കും.

ഫൈനൽ വാരാന്ത്യം മാർച്ച് 1 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 13 കായിക ഇനങ്ങളിൽ പ്ലേ ഓഫുകളും ഫൈനൽ മത്സരങ്ങളും ആരംഭിക്കും, മാർച്ച് 3 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള യു15 ഫുട്ബോൾ ഫൈനലുകളോടെയുള്ള ഗ്രാൻഡ് ഫിനാലെയ്‌ക്കുള്ള തയ്യാറെടുപ്പിനായി രണ്ടാം ദിവസം കൂടുതൽ ആക്ഷൻ ബിൽഡിംഗ് കാണും.

ഇതിന് പുറമേ മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ധാരാളം കായിക പ്രചോദിത പ്രവർത്തനങ്ങളും വെല്ലുവിളികളും സമർപ്പിത ഫാൻ സോണിൽ ഒരുക്കിയിട്ടുണ്ട്.

ഗ്രാൻഡ് ഫിനാലെ ദിവസം ഔദ്യോഗിക കിരീടധാരണ ചടങ്ങ് വിജയികളുടെ പരേഡിൽ ആരംഭിക്കും, അവിടെ 1,000-ലധികം വിദ്യാർത്ഥി കായികതാരങ്ങൾ മ്യൂസിക് ബാൻഡുകളുടെയും തത്സമയ വിനോദ പരിപാടികളുടെയും അകമ്പടിയോടെ സ്റ്റേഡിയത്തിലേക്ക് മാർച്ച് ചെയ്യും.


WAM/അമൃത രാധാകൃഷ്ണൻ