ടുണിസ്, 26 ഫെബ്രുവരി 2024 (WAM) -- അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിൻ്റെ 41-ാമത് സെഷനിൽ പങ്കെടുക്കാൻ യുഎഇ പ്രതിനിധി സംഘം ടുണീഷ്യൻ തലസ്ഥാനമായ ടുണിസിൽ എത്തി. പ്രതിനിധി സംഘത്തിന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് നേതൃത്വം നൽകിയത്.
ടുണീഷ്യയുടെ രാഷ്‌ട്രപതി ഖായിസ് സെയ്ദ് കാർത്തേജ് പാലസിൽ വെച്ച് ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് നഹ്യാനെ സ്വീകരിച്ചു.
ശൈഖ് സെയ്ഫ് ബിൻ സായിദ് ടുണീഷ്യൻ രാഷ്ട്രപതിക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ആശംസകൾ അറിയിക്കുകയും, അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിൻ്റെ 41-ാമത് സെഷൻ്റെ വിജയത്തിന് ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും തുടർ പിന്തുണയ്ക്കും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
അറബ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ, ഉന്നത സുരക്ഷാ പ്രതിനിധികൾ, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഇൻ്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇൻ്റർപോൾ), യുഎൻ ഓഫീസ് ഓഫ് കൗണ്ടർ പ്രതിനിധികൾ, യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം, നായിഫ് അറബ് യൂണിവേഴ്‌സിറ്റി ഫോർ സെക്യൂരിറ്റി സയൻസസ്, അറബ് പോലീസ് സ്‌പോർട്‌സ് ഫെഡറേഷൻ എന്നിവരും സെഷനിൽ പങ്കെടുത്തു.
അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിൻ്റെ നിലവിലെ സമ്മേളനം സുരക്ഷാ, പോലീസ് മേഖലകളിലെ സംയുക്ത പ്രവർത്തനങ്ങളും ഏകോപനവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
ടുണീഷ്യയിലെത്തിയ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് നഹ്യാനെയും, പ്രതിനിധി സംഘത്തെയും ടുണീഷ്യയുടെ ആഭ്യന്തര മന്ത്രി കമൽ ഫെക്കി, അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ.മുഹമ്മദ് ബിൻ അലി കുമാൻ, ടുണീഷ്യയിലെ യുഎഇ അംബാസഡർ ഡോ. ഇമാൻ അഹമ്മദ് അൽ സലാമി, നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
WAM/അമൃത രാധാകൃഷ്ണൻ