അബുദാബി, 27 ഫെബ്രുവരി 2024 (WAM) -- ആഗോള വ്യാവസായിക ശൃംഖലയുടെ സുസ്ഥിരതയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിന് ഉയർന്ന നിയന്ത്രണ ചർച്ചകൾക്ക് ചൈനയുടെ വാണിജ്യ മന്ത്രി വാങ് വെൻ്റാവോ ആഹ്വാനം ചെയ്തു.
സുസ്ഥിര വികസനം സംബന്ധിച്ച യുഎൻ 2030 അജണ്ടയുടെ സാക്ഷാത്കാരത്തോടൊപ്പം സാമ്പത്തികവും ഉൽപ്പാദനപരവുമായ പുരോഗതി കൈവരിക്കുന്നതിന് വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ലോക വ്യാപാര സംഘടനയുടെ നിയമ ചട്ടക്കൂടിലേക്ക് നിക്ഷേപ സൗകര്യം വികസനത്തിനുള്ള (ഐഎഫ്ഡി) ഉടമ്പടി സമന്വയിപ്പിക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി.
13-ാമത് ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിൽ വ്യാപാരവും സുസ്ഥിര വികസനവും എന്ന വിഷയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കാര്യമായി സഹായിക്കുന്ന, ഉയർന്ന നിലവാരമുള്ള ഹരിത ഉൽപന്നങ്ങൾ ലോകമെമ്പാടുമുള്ളവർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിൽ തൻ്റെ രാജ്യത്തിൻ്റെ പങ്ക് ചൈനീസ് മന്ത്രി അടിവരയിട്ടു.
മനുഷ്യത്വവും പ്രകൃതിയും തമ്മിലുള്ള യോജിപ്പുള്ള സഹവർത്തിത്വത്തിനായി പരിശ്രമിക്കുന്നതോടൊപ്പം ഉയർന്ന നിലവാരമുള്ള വികസനത്തിന് വേണ്ടി വാദിക്കുന്ന, പുതിയ വികസനം എന്ന ആശയത്തോടുള്ള ചൈനയുടെ പ്രതിബദ്ധതയെക്കുറിച്ച് വാങ് വിശദീകരിച്ചു.
യോഗത്തിൽ ഇലക്ട്രോണിക് ഗതാഗതത്തിൽ താൽക്കാലിക കസ്റ്റംസ് തീരുവ ഇളവുകൾക്കും ഡിജിറ്റൽ വ്യാപാരത്തിനായുള്ള നിയന്ത്രണങ്ങൾ വേഗത്തിലാക്കുന്നതിനും ചൈനയുടെ പിന്തുണ അദ്ദേഹം സ്ഥിരീകരിച്ചു. വളർന്നുവരുന്ന ഈ മേഖല സുസ്ഥിര വികസനത്തിന്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പുതിയ വഴികൾ അവതരിപ്പിക്കുമെന്നും അദ്ദേഹം തന്റെ പ്രത്യാശ പ്രകടിപ്പിച്ചു.
WAM/അമൃത രാധാകൃഷ്ണൻ