യുഎഇയും മലേഷ്യയും ജൂൺ അവസാനത്തോടെ സിഇപിഎ ഒപ്പിടും: മന്ത്രി

അബുദാബി, 27 ഫെബ്രുവരി 2024 (WAM) -- യുഎഇയും മലേഷ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം വളരെ ശക്തമാണെന്ന് മലേഷ്യയുടെ നിക്ഷേപ, വ്യാപാര, വ്യവസായ മന്ത്രി തെങ്കു സഫ്രുൽ തെങ്കു അബ്ദുൾ അസീസ്, സ്ഥിരീകരിച്ചു. ഈ വർഷം ജൂൺ അവസാനത്തോടെ ഒപ്പുവെക്കുന്ന അവരുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) അന്തിമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മേഖലകളിലും അവരുടെ ഉഭയകക്ഷി ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മലേഷ്യൻ മന്ത്രി മൂന്ന് മാസത്തിനിടെ യുഎഇയിൽ നടത്തിയ മൂന്ന് സന്ദർശനങ്ങൾ എന്നും അബുദാബിയിൽ നടന്ന ഡബ്ല്യുടിഒയുടെ 13-ാമത് മന്ത്രിതല സമ്മേളനത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (WAM) നൽകിയ പ്രസ്താവനയിൽ, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ നിക്ഷേപ സഹകരണത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിന് ജനുവരിയിൽ ഒരു ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ദുബായിൽ നടന്ന കോപ്28 വേളയിൽ മസ്‌ദറുമായി നിരവധി മലേഷ്യൻ കമ്പനികൾ ഒപ്പിട്ട മറ്റ് ധാരണാപത്രങ്ങൾക്കൊപ്പമാണിത് എന്നും അദ്ദേഹം വ്യക്തമാക്കി.

"ഇന്ന് അന്താരാഷ്ട്ര വ്യാപാരം നേരിടുന്ന വെല്ലുവിളികൾക്കിടയിൽ, ഈ ആഗോള സമ്മേളനം ആശയവിനിമയത്തിനുള്ള ഒരു സുപ്രധാന പ്ലാറ്റ്ഫോമായി വർത്തിക്കുന്നു," എംസി13നെ കുറിച്ച് അദ്ദേഹം പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ