ഇആർസിയുടെ ശൈത്യകാല വസ്ത്ര കാമ്പയിൻ അവസാനിച്ചു

മുകല്ല, 28 ഫെബ്രുവരി 2024 (WAM) -- യെമനിലെ ഹദ്രമൗട്ട് ഗവർണറേറ്റിലെ ഉയർന്ന പ്രദേശങ്ങളിൽ കടുത്ത തണുപ്പ് ബാധിച്ച താമസക്കാരെ സഹായിക്കുന്നതിനുള്ള എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി) നടത്തിയ കാമ്പയിൻ അവസാനിച്ചു.

സമഗ്രമായ ആവശ്യങ്ങൾ വിലയിരുത്തി കണ്ടെത്തിയ വിദൂര, പർവതപ്രദേശങ്ങളിലെ 6,612 വിദ്യാർത്ഥികളിലേക്ക് കാമ്പയിൻ സഹായം എത്തിച്ചു.

ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു പുറമേ, ഇആർസിയുടെ മൊബൈൽ മെഡിക്കൽ ക്ലിനിക് അവശ്യ വൈദ്യസഹായം നൽകുകയും ബോധവൽക്കരണ സെഷനുകൾ നടത്തുകയും കഠിനമായ അവസ്ഥകൾ മൂലം വഷളാകുന്ന സമ്മർദ്ദവും ഉത്കണ്ഠയും ലഘൂകരിക്കാൻ മാനസിക പിന്തുണ നൽകുകയും ചെയ്തു.

ശീത തരംഗവും, റെക്കോർഡ് കുറഞ്ഞ താപനിലയുൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും ബാധിച്ചവരെ സഹായിക്കുന്നതിൽ ഇആർസിയുടെ ശ്രമങ്ങൾക്ക് ഗുണഭോക്താക്കൾ നന്ദി രേഖപ്പെടുത്തി.


WAM/അമൃത രാധാകൃഷ്ണൻ