അബുദാബി, 28 ഫെബ്രുവരി 2024 (WAM) -- നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എൻസിഇഎംഎ), ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തോടെ, യുഎഇയുടെ ന്യൂനമർദ കാലാവസ്ഥയെ നേരിടാനുള്ള പൂർണ്ണ സന്നദ്ധതയും തയ്യാറെടുപ്പും സ്ഥിരീകരിച്ചു.
ആഭ്യന്തര മന്ത്രാലയം, നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി, മറ്റ് പ്രസക്തമായ സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗങ്ങളുടെ പരമ്പരയിലൂടെയാണ് ഇത് ചെയ്തതെന്ന് എൻസിഇഎംഎ അറിയിച്ചു.
കനത്ത മഴയും ആലിപ്പഴ വർഷവും അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ, വെള്ളച്ചാട്ടങ്ങളിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും അകന്നു നിൽക്കുമ്പോൾ, ദുർഘട പ്രദേശങ്ങളും, മലകൾ പോലുള്ളവയും ഒഴിവാക്കാനും ജാഗ്രത പാലിക്കാനും, സുരക്ഷാ ആവശ്യകതകൾ പാലിക്കാനും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളോട് എൻസിഇഎംഎ അഭ്യർത്ഥിച്ചു.
WAM/അമൃത രാധാകൃഷ്ണൻ