ബാക്കു, 3 മാർച്ച് 2024 (WAM) -- സതേൺ ഗ്യാസ് കോറിഡോറിൻ്റെ( എസ്‌ജിസി) 10-ാമത് മന്ത്രിതല യോഗത്തിൽ യുഎഇ പങ്കെടുത്തു. അസർബൈജാനിൽ നടന്ന യോഗത്തിൽ പങ്കെടുത്ത യുഎഇയുടെ ഉന്നതതല പ്രതിനിധി സംഘത്തിന് ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി നേതൃത്വം നൽകി. ഉപദേശക സമിതിയും ഹരിത ഊർജ ഉപദേശക സമിതിയുടെ രണ്ടാം മന്ത്രിതല യോഗവും അസർബൈജാൻ രാഷ്‌ട്രപതി ഇൽഹാം അലിയേവ് ഉദ്ഘാടനം ചെയ്തു. നിരവധി ഊർജ്ജ, എണ്ണ, വാതക മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, 23 രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, 10 അന്താരാഷ്ട്ര സംഘടനകൾ, 44 കമ്പനികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മൂന്ന് വർഷമായി പ്രവർത്തനക്ഷമമായ എസ്‌ജിസി ഒരു വിജയഗാഥയാണെന്ന് അസർബൈജാനി രാഷ്‌ട്രപതി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ വിശേഷിപ്പിച്ചു, പ്രത്യേകിച്ചും യുറേഷ്യയുടെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായതിനാൽ, ഊർജ സുരക്ഷ വർദ്ധിപ്പിക്കുന്നതിലും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും സംഘടനയുടെ പങ്ക്, അദ്ദേഹം ഊന്നിപ്പറഞ്ഞു.
സന്ദർശനത്തോടനുബന്ധിച്ച്, അസർബൈജാനിലെ യുഎഇ അംബാസഡർ മുഹമ്മദ് മുറാദ് അൽ ബലൂഷി ഉൾപ്പെടുന്ന അൽ മസ്‌റൂയിയും അദ്ദേഹത്തിൻ്റെ അനുഗമിക്കുന്ന പ്രതിനിധി സംഘവും അസർബൈജാൻ സാമ്പത്തിക മന്ത്രിയും ഇൻ്റർ ഇഗോൺമെൻ്റൽ കമ്മീഷൻ ചെയർമാനുമായ മികയിൽ ജബ്ബറോവുമായി കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലകളിലേയും വ്യാപാര സാങ്കേതിക സഹകരണം, പ്രത്യേകിച്ച് സാമ്പത്തിക, ഊർജം, പുനരുപയോഗ ഊർജം, ഊർജ സുരക്ഷാ മേഖലകളിൽ തങ്ങളുടെ രാജ്യങ്ങളുടെ സഹകരണം അസർബൈജാൻ ഊർജ മന്ത്രി പർവിസ് ഷാബാസോവുമായി സംഘം ചർച്ച ചെയ്തു.
വ്യാപാര-സാമ്പത്തിക സഹകരണത്തിനപ്പുറം ആഴത്തിൽ വേരൂന്നിയ ബന്ധമാണ് യുഎഇയെയും അസർബൈജാനെയും ഒന്നിപ്പിക്കുന്നതെന്ന് യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഊന്നിപ്പറഞ്ഞു. പുനരുപയോഗ ഊർജത്തിലും സുസ്ഥിര വികസനത്തിലും കെട്ടിപ്പടുത്ത സമൃദ്ധമായ ഭാവി ഉറപ്പാക്കാനുള്ള കാഴ്ചപ്പാടും, അദ്ദേഹം വ്യക്തമാക്കി.
ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം, മസ്ദാർ, അഡ്‌നോക്, അബുദാബി നാഷണൽ എനർജി കമ്പനി എന്നിവയുൾപ്പെടെ സർക്കാർ ഏജൻസികളെയും സ്വകാര്യ മേഖലയെയും പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥരും യുഎഇ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.
WAM/അമൃത രാധാകൃഷ്ണൻ