എക്‌സ്‌പോഷർ 2024ൽ പുരുഷ മേധാവിത്വമുള്ള ചലച്ചിത്ര മേഖലയിലെ തന്റെ യാത്രയുടെ കഥ പങ്കുവെച്ച് എമിറാത്തി നിർമ്മാതാവ്

ഷാർജ, മാർച്ച് 3, 2024 (WAM) - ഞായറാഴ്ച ഷാർജയിൽ നടന്ന എക്‌സ്‌പോഷർ ഇൻ്റർനാഷണൽ ഫോട്ടോ ഫെസ്റ്റിവൽ(എക്‌സ്‌പോഷർ 2024) ഏറ്റവും ജനശ്രദ്ധ ആകർഷിച്ചത് ക്യാമറ ഫ്രെയിംകൾക്ക് പിറകിൽ തന്റെ ശക്തമായ കരുത്ത് തെളിയിച്ച എമിറാത്തി ചലച്ചിത്ര സംവിധായിക നഹ്‌ല ഹമദ് ബിൻ ഫഹദ് അൽംഹീരിയുടെ സാന്നിധ്യമാണ്. 'സ്ത്രീശബ്ദങ്ങളെ ശാക്തീകരിക്കൽ' എന്ന വിഷയത്തിൽ നടന്ന സെഷനിൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അവർ

അറിവ് കൈമാറാനും നമ്മുടെ അനുഭവങ്ങൾ ഭാവി തലമുറകൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കൈമാറാനും നാം എപ്പോഴും ശ്രമിക്കണമെന്ന്, എമിറാത്തി ചലച്ചിത്ര സംവിധായിക പറഞ്ഞു.

പുരുഷ മേധാവിത്വമുള്ള ചലച്ചിത്രമേഖലയിൽ താൻ എങ്ങനെ പ്രവേശിച്ചുവെന്നതിനെക്കുറിച്ച് ഷാർജ ടിവിയിലെ ഡോ. അബ്ദുൽസലാം അൽഹമ്മദുമായുള്ള സംഭാഷണത്തിൽ, അവർ സംസാരിച്ചു. വെള്ളിത്തിരയിലെ മുൻനിര സംഭാവനകൾക്ക് അന്താരാഷ്ട്ര അവാർഡുകളും അംഗീകാരവും നേടിക്കൊടുത്ത വ്യക്തി കൂടിയാണ് ദുബായിലെ പ്രമുഖ ചലച്ചിത്ര നിർമ്മാതാവും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ നഹ്‌ല.

ടെലിവിഷനിൽ നിരവധി കാർട്ടൂണുകൾ കണ്ടാണ് താൻ വളർന്നതെന്ന് നഹ്‌ല അൽ ഫഹദ് ഓർത്തെടുത്തു. തൻ്റെ കുടുംബത്തിൽ ആരും സിനിമയിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും; ചിത്രങ്ങളോടും സംവിധാനങ്ങളോടുമുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശം ആരംഭിച്ചത് കൊഡാക് ക്യാമറയിൽ നിന്നാണ്. "ഞാൻ ആഴ്ചയിൽ 40 സിനിമകൾ കാണുകയും ക്യാമറയിൽ ധാരാളം ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഇപ്പോൾ യുകെയിലെ ഡെർബി സർവകലാശാലയിൽ മീഡിയയിൽ ഡോക്ടറേറ്റിന് പഠിക്കുന്നു. എത്ര ചെറുപ്പമായാലും, കഥകളും ആനിമേഷനും ഇഷ്ടപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ മാതാപിതാക്കളെ ഉപദേശിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

ദുബായ് കോളേജ് ഓഫ് മീഡിയ മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗിൽ നിന്ന് ബിരുദം നേടിയ നഹ്‌ല ആദ്യം ചേർന്നത് ഹ്രസ്വ വീഡിയോ ക്ലബ്ബുകളിലാണ്. തുടക്കത്തിൽ പകർത്തിയ വീഡിയോകളും പരസ്യങ്ങളും അവർക്ക്‌ ചലച്ചിത്ര നിർമ്മാണത്തിലേക്ക് പടിപടിയായി മാറുന്നതിനുള്ള അടിസ്ഥാനം നൽകി. സർവ്വകലാശാലകൾക്ക് എല്ലാം പഠിപ്പിക്കാൻ കഴിയില്ലെന്നും പ്രായോഗിക അനുഭവവും സ്വയം വിദ്യാഭ്യാസവുമാണ് സിനിമാ വ്യവസായത്തിലെ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതെന്നും അവർ വിശ്വസിക്കുന്നു. ഒരു പ്രത്യേക മേഖലയിലെ വിദഗ്ധരുമായി ഇടപഴകുന്നതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും വിദഗ്ധരിൽ നിന്ന് കൂടുതൽ അറിവ് നേടുന്നതിന് തൻ്റെ ലജ്ജയെ എങ്ങനെ മറികടന്നുവെന്ന് പങ്കുവെക്കുകയും ചെയ്തു.

ദ ടെയ്ൻ്റഡ് വെയിൽ പോലുള്ള അവാർഡ് നേടിയ ചിത്രങ്ങൾ നിർമ്മിച്ച നഹ്‌ല, ജക്കാർത്ത, ഇന്തോനേഷ്യ, കാലിഫോർണിയ എന്നിവിടങ്ങളിൽ നടന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുത്തപ്പോൾ, കിഴക്കൻ പ്രദേശത്തെ ആളുകൾ അറബ് ലോകത്തെക്കുറിച്ചുള്ള കൂടുതൽ കഥകൾ അറിയാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു.

ഷാർജ മീഡിയ സിറ്റിയുമായി(ഷംസ്) അടുത്ത് പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര പ്രവർത്തകയാണ് നഹ്‌ല, തന്നിൽ വിശ്വസിച്ച നഗരമാണ് ഷാർജ എന്നും, കൊവിഡ് ലോക്ക്ഡൗൺ വർഷങ്ങളിൽ ഉൾപ്പെടെ, വിവര പ്രചാരണങ്ങൾക്കായി നിരവധി വീഡിയോകകൾ നിർമ്മിച്ചതായും അവർ പറഞ്ഞു. ഷംസിൻ്റെ ആദ്യ ഗാർഹിക പീഡന ചിത്രം, 218: ബിഹൈൻഡ് ദ വാൾ ഓഫ് സൈലൻസ്, 2022 ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച നടി, മികച്ച ഏഷ്യൻ ചിത്രം എന്നീ മൂന്ന് പുരസ്‌കാരങ്ങൾ നേടിയതായി അവർ വ്യക്തമാക്കി.

എക്‌സ്‌പോഷർ 2024 ഫെസ്റ്റിവൽ ഹാളിൽ, പ്രചോദനവും പ്രചോദനവും ആവേശവും നിറക്കുന്നതായിരുന്നു എമിറാത്തി ഡയറക്ടറുമായുള്ള ഈ സംഭാഷണം. ഷാർജ സർക്കാർ മീഡിയ ബ്യൂറോ (എസ്ജിഎംബി) സംഘടിപ്പിക്കുന്ന പ്രദർശനം ഫെബ്രുവരി 28 മുതൽ മാർച്ച് 5 വരെ കാർഗോ ഷോറൂമിൽ നടക്കും.

WAM/അമൃത രാധാകൃഷ്ണൻ