ദുബായ്, 2024 മാർച്ച് 4 (WAM) -- സർക്കാർ ജീവനക്കാർക്കുള്ള വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ഒരു ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കുലർ അനുസരിച്ച്, മന്ത്രാലയങ്ങളുടെയും ഫെഡറൽ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച 9 മുതൽ ഉച്ചക്ക് 12 വരെയും ആയിരിക്കും.
മന്ത്രാലയങ്ങൾക്കും ഫെഡറൽ അധികാരികൾക്കും റമദാനിൽ അവരുടെ നിർദ്ദിഷ്ട ആവശ്യകതകൾക്ക് അനുസൃതമായും പ്രതിദിനം അംഗീകരിച്ച പ്രവൃത്തി സമയത്തിൻ്റെ പരിധിക്കുള്ളിലും ഫ്ലെക്സിബിൾ വർക്കിംഗ് അല്ലെങ്കിൽ റിമോട്ട് വർക്ക് ഷെഡ്യൂളുകൾ നടപ്പിലാക്കാൻ കഴിയുമെന്ന് എഫ്എഎച്ച്ആർ വ്യക്തമാക്കി.
ഫെഡറൽ ഗവൺമെൻ്റ് വകുപ്പുകൾ അംഗീകൃത ചട്ടങ്ങൾ അനുസരിച്ച് റമദാനിൽ വെള്ളിയാഴ്ചകളിൽ പരമാവധി 70 ശതമാനം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു.
വിശുദ്ധ റമദാൻ മാസത്തിൽ, യുഎഇയുടെ നേതൃത്വത്തിനും പൗരന്മാർക്കും താമസക്കാർക്കും എഫ്എഎച്ച്ആർ അഭിനന്ദനങ്ങൾ അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ