ഫിൻലൻഡ് രാഷ്ട്രപതിയുടെ സ്ഥാനാരോഹണ ചടങ്ങിൽ യുഎഇ അംബാസഡർ പങ്കെടുത്തു

ഹെൽസിങ്കി, 5 മാർച്ച് 2024 (WAM) -- ഫിൻലാൻഡിൻ്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നടന്ന രാഷ്‌ട്രപതി അലക്സാണ്ടർ സ്റ്റബ്ബിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ ഫിൻലൻഡിലെ യുഎഇ അംബാസഡർ അമ്ന മഹ്മൂദ് ഫിക്രി പങ്കെടുത്തു.

ഈ അവസരത്തിൽ പുതുതായി നിയമിതനായ രാഷ്ട്രപതിക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ആശംസകൾ ഫിക്രി അറിയിച്ചു. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെയും ഫിൻലാൻ്റിലെ സർക്കാരിനും ജനങ്ങൾക്കും കൂടുതൽ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ആശംസകളും സ്റ്റബ്ബിനെ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഫിക്രി അടിവരയിടുകയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും പരസ്പര താൽപ്പര്യമുള്ള വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിൻ്റെ ഉറച്ച പ്രതിബദ്ധത സ്ഥിരീകരിക്കുകയും ചെയ്തു.

സ്ഥാനാരോഹണ ചടങ്ങിൽ യുഎഇ പങ്കെടുത്തതിന് സ്റ്റബ് തൻ്റെ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുകയും രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നന്ദി അറിയിക്കുകയും. യുഎഇയിലെ സർക്കാരിനും ജനങ്ങൾക്കും സർവ്വ സമൃദ്ധിയും കൈവരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുമുള്ള ഫിൻലാൻഡിൻ്റെ താൽപര്യം ഊന്നിപ്പറയുകയും, ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വികസിപ്പിക്കാൻ രാഷ്‌ട്രപതി സ്റ്റബ് ലക്ഷ്യമിടുന്നു.

WAM/അമൃത രാധാകൃഷ്ണൻ