ദുബായ്, 6 മാർച്ച് 2024 (WAM) -- എമിറാത്തി ബഹിരാകാശ സഞ്ചാരികളായ നോറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവർ യുഎസിലെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെൻ്ററിൽ നടന്ന ചടങ്ങിൽ 2021-ലെ നാസ ബഹിരാകാശയാത്രികൻ കാൻഡിഡേറ്റ് ക്ലാസ് പരിശീലന പരിപാടിയിൽ നിന്ന് ബിരുദം നേടിയതായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി) ഇന്ന് പ്രഖ്യാപിച്ചു. 2022 ജനുവരിയിൽ ആരംഭിച്ച രണ്ട് വർഷത്തെ വിപുലമായ പരിശീലനത്തിൻ്റെ പരിസമാപ്തിയാണ് ഈ പരിപാടി, ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് തയ്യാറുള്ള പൂർണ്ണ യോഗ്യതയുള്ള ബഹിരാകാശയാത്രികരായി അവരെ സാക്ഷ്യപ്പെടുത്തുന്നതാണ് ഈ പരിപാടി.
'ദി ഫ്ലൈസ്' എന്നറിയപ്പെടുന്ന 2021-ലെ നാസയുടെ ബഹിരാകാശ യാത്രികരുടെ ക്ലാസിൽ യുഎഇയുടെ അൽ മുല്ലയും അൽ മത്രൂഷിയും ഉൾപ്പടെ പത്ത് നാസ വിദ്യാർത്ഥികളുണ്ടായിരുന്നു. ഈ പരിശീലിന പരിപാടി പൂർത്തിയാക്കുന്ന രണ്ടാമത്തെ അറബ് വനിതയാണ് അൽ മത്രൂഷി. ബിരുദദാനച്ചടങ്ങിൽ ബഹിരാകാശ ദൗത്യങ്ങൾക്കുള്ള അവരുടെ സന്നദ്ധതയെയും ഭാവി പര്യവേക്ഷണങ്ങൾക്കുള്ള അവരുടെ സംഭാവനകളെയും പ്രതീകപ്പെടുത്തി ഓരോ ഉദ്യോഗാർത്ഥിക്കും ഒരു ബഹിരാകാശ യാത്രിക പിൻ സമ്മാനിച്ചു.
ചടങ്ങിൽ ബഹിരാകാശ സഞ്ചാരിയും, വജനകാര്യ സഹമന്ത്രിയുമായ ഡോ. സുൽത്താൻ സെയ്ഫ് അൽ നെയാദി, എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സേലം ഹുമൈദ് അൽ മാരി, ബഹിരാകാശയാത്രികൻ ഹസ്സ അൽ മൻസൂരി, എംബിആർഎസ്‌സിയിലെ ബഹിരാകാശയാത്രികരുടെ ഓഫീസ് മാനേജർ, കേന്ദ്രത്തിലെ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
"ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട് യുഎഇ സ്വീകരിക്കുന്ന തന്ത്രപരവും ബഹുമുഖവുമായ സമീപനത്തിൻ്റെ ഉദാഹരണമാണ് ഞങ്ങളുടെ ബഹിരാകാശ സഞ്ചാരികളുടെ കേഡർ ഏറ്റെടുത്തിരിക്കുന്ന സമഗ്ര പരിശീലനം. നോറയുടെയും മുഹമ്മദിൻ്റെയും കഠിനമായ തയ്യാറെടുപ്പ് പരിശീലനത്തിൽ നിന്ന് നാസ പ്രോഗ്രാം പൂർത്തിയാക്കുന്നതിലേക്കുള്ള യാത്ര ഭാവി ദൗത്യങ്ങളിൽ പങ്കെടുക്കാനുള്ള അവരുടെ സന്നദ്ധത പ്രകടമാക്കുന്നു, ഇത് ബഹിരാകാശത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന് കാര്യമായ സംഭാവന നൽകുന്നു. ഈ നേട്ടം സുസ്ഥിര ബഹിരാകാശ പര്യവേക്ഷണം എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്, ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും യുഎഇയെ മുൻനിര ശക്തിയായി കണക്കാകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
നാസയുടെ ബഹിരാകാശയാത്രികൻ കാൻഡിഡേറ്റ് ക്ലാസ് പരിശീലന പരിപാടിയിൽ ചേരുന്നതിന് മുമ്പ്, അൽ മത്രൂഷിയും അൽ മുല്ലയും എംബിആർഎസ്‌സിയിൽ വിപുലമായ പരിശീലനത്തിന് വിധേയരായിരുന്നു. തയ്യാറെടുപ്പ് ഘട്ടത്തിൽ നീന്തൽ, സ്കൂബ ഡൈവിംഗ്, അതിജീവന വ്യായാമങ്ങൾ, സ്റ്റാമിന മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പടെ അവർക്ക് നൽകിയ പരിശീലനങ്ങൾ ഇരുവരുടെയും തുടർന്നുള്ള നാസ പരിശീലനത്തിന് ശക്തമായ അടിത്തറയിട്ടു.
ന്യൂട്രൽ ബൂയൻസി ലാബിലെ ബഹിരാകാശ നടത്തം, റോബോട്ടിക്സ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ സംവിധാനങ്ങൾ, ടി-38 പരിശീലന ജെറ്റ് പൈലറ്റിംഗ്, റഷ്യൻ ഭാഷ പഠനം തുടങ്ങി നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന നാസയിലെ പ്രോഗ്രാം അവരുടെ വൈദഗ്ധ്യം കൂടുതൽ വിപുലീകരിച്ചു. അലബാമയിലെ ഫോർട്ട് നോവോസലിലെ അതിജീവന പരിശീലനവും മറ്റ് ഗ്രഹങ്ങളിലെ ഭൂമിശാസ്ത്രപരമായ ഘടനകൾ മനസ്സിലാക്കുന്നതിനും അവയുടെ ഭൂമിശാസ്ത്ര ചരിത്രം ഊഹിക്കുന്നതിനും അത്യന്താപേക്ഷിതമായ ഭൂമിയുടെ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള പാഠങ്ങൾ പോലെയുള്ള വിപുലമായ പരിശീലന വ്യായാമങ്ങളിലും അവർ ഏർപ്പെട്ടു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2021ൽ പ്രഖ്യാപിച്ച യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാമിൻ്റെ രണ്ടാം ബാച്ചിൽ ഉൾപ്പെട്ടവരാണ് എമിറാത്തി ബഹിരാകാശ സഞ്ചാരികൾ. ഈ തസ്തികകളിലേക്ക് 4,305 അപേക്ഷകളാണ് എംബിആർഎസ്‌സിക്ക് ലഭിച്ചത്. രണ്ട് സ്ഥാനാർത്ഥികളുടെ അന്തിമ തിരഞ്ഞെടുപ്പിന് മുമ്പ്, അപേക്ഷകർ അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി ഒന്നിലധികം മൂല്യനിർണ്ണയത്തിനും യോഗ്യതാ ഘട്ടങ്ങൾക്കും വിധേയരായി.
യുഎഇയുടെ ദേശീയ ബഹിരാകാശ പ്രോഗ്രാമിന് കീഴിൽ എംബിആർഎസ്‌സി കൈകാര്യം ചെയ്യുന്ന പദ്ധതികളിൽ ഒന്നാണ് യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാം, യുഎഇയിലെ ഐസിടി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന ടെലികമ്മ്യൂണിക്കേഷൻസ് ആൻ്റ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആർഎ) ഐസിടി ഫണ്ട്. ആഗോളതലത്തിൽ രാജ്യത്തിൻ്റെ ഏകീകരണം പ്രോത്സാഹിപ്പിക്കുക.
WAM/അമൃത രാധാകൃഷ്ണൻ