സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഹംഗേറിയൻ രാഷ്ട്രപതിയെ അഭിനന്ദിച്ച് യുഎഇ നേതാക്കൾ

അബുദാബി, 7 മാർച്ച് 2024 (WAM) -- ഹംഗേറിയൻ രാഷ്ട്രപതി തിരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത തമസ് സുൽയോക്കിന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ സന്ദേശങ്ങൾ രാഷ്‌ട്രപതി സുൽയോക്കിന് അയച്ചു.

WAM/അമൃത രാധാകൃഷ്ണൻ