ഹരിത പരിവർത്തനം, കാലാവസ്ഥ വ്യതിയാനം എന്നിവ ചർച്ച ചെയ്ത് ടർക്കിഷ്, അസർബൈജാനി ഊർജ മന്ത്രിമാർ

ഇസ്താംബുൾ, 7 മാർച്ച് 2024 (WAM) -- ഹരിത പരിവർത്തനം, കാലാവസ്ഥാ വ്യതിയാനം, അസർബൈജാൻ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം (കോപ്29) എന്നിവയെ കുറിച്ച് ചൊവ്വാഴ്ച ടർക്കിഷ്, അസർബൈജാനി ഊർജ, പ്രകൃതിവിഭവ മന്ത്രിമാർ ചർച്ച ചെയ്തു.

തുർക്കിയുടെ അൽപാർസ്ലാൻ ബയ്രക്തറും അസർബൈജാനിലെ മുഖ്താർ ബാബയേവും തലസ്ഥാനമായ അങ്കാറയിൽ കണ്ടുമുട്ടിയതായി അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുനേതാക്കളും ഹരിത ഊർജ സംക്രമണത്തിൻ്റെയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിൻ്റെയും ഭാഗമായ സഹകരണ സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്തു.

അസർബൈജാനി തലസ്ഥാനമായ ബാക്കുവിൽ നവംബർ 11 മുതൽ 22 വരെ നടക്കുന്ന കോപ്29-നെ കുറിച്ചും ഊർജ്ജ മേധാവികൾ ചർച്ച ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ