എമിറേറ്റ്സ്, 8 മാർച്ച് 2024 (WAM) -- ബഹ്‌റൈനിലെ ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിൻ്റെ സ്ഥാനാരോഹണത്തിൻ്റെ രജതജൂബിലി വേളയിൽ, എമിറേറ്റ്‌സിൻ്റെ സുപ്രീം കൗൺസിൽ അംഗങ്ങളും ഭരണാധികാരികളും പ്രത്യേക അഭിനന്ദന സന്ദേശം അയച്ചു.
എമിറേറ്റ്സ് ഭരണാധികാരികൾ, ഷാർജയിലെ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാനിലെ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഫുജൈറയിലെ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഉമ്മുൽ ഖൈവൈനിലെ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമയിലെ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരാണ് സന്ദേശങ്ങൾ അയച്ചത്.
കിരീടാവകാശികളും ഡെപ്യൂട്ടി ഭരണാധികാരികളും ബഹ്‌റൈൻ രാജാവിന് സമാനമായ സന്ദേശങ്ങൾ അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ