ദുബായ്, 2024 മാർച്ച് 10,(WAM)--വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയുമായി ഗാസയിൽ കേന്ദ്രീകരിച്ചുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മാനുഷിക പ്രത്യാഘാതങ്ങളും ചർച്ച ചെയ്തു.
ദുബായിൽ മന്ത്രി ജോളിയെ ശൈഖ് അബ്ദുള്ള സ്വീകരിക്കുന്ന വേളയിൽ ഇരുപക്ഷവും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറി.
വെടിനിർത്തലിലെത്താനുള്ള അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശ്രമങ്ങൾ വർധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ബിൻ സായിദ് അടിവരയിട്ടു. മേഖലയിലെ തീവ്രവാദം, സംഘർഷം, ആക്രമം എന്നിവ
തടയുന്നത്തിനുള്ള പലസ്തീൻ ജനതയുടെ അടിയന്തര മുൻഗണനയും എല്ലാ സാധാരണക്കാർക്കും സംരക്ഷണം നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കുന്നതിനായി സമുദ്ര ഇടനാഴി സജീവമാക്കുന്നതിന് അടുത്തിടെ പ്രഖ്യാപിച്ച സംരംഭവും രണ്ട് മന്ത്രിമാരും അവലോകനം ചെയ്തു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ സേവിക്കുന്നതിനായി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളും യോഗം പര്യവേക്ഷണം ചെയ്തു.
കാനഡയ്ക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടയെന്ന് ശൈഖ് അബ്ദുല്ല ആശംസിച്ചു.