അബുദാബി, 10 മാർച്ച് 2024 (WAM) - വിശുദ്ധ റമദാൻ മാസത്തിൻ്റെ വരവിൽ, അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാർ, അമീറുകൾ, രാഷ്ട്രപതിമാർ എന്നിവർക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശങ്ങൾ അയച്ചു.
അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അറബ്, മുസ്ലീം നേതാക്കൾക്ക് സമാനമായ സന്ദേശങ്ങൾ അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ