റമദാൻ ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

അബുദാബി, 11 മാർച്ച് 2024 (WAM) -- അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാർ, പ്രസിഡൻ്റുമാർ, അമീർമാർ എന്നിവരിൽ നിന്ന് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദന സന്ദേശങ്ങൾ ലഭിച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്കും അറബ്, മുസ്ലീം രാജ്യങ്ങളിൽ നിന്ന് സമാനമായ സന്ദേശങ്ങൾ ലഭിച്ചു.


WAM/അമൃത രാധാകൃഷ്ണൻ