അബുദാബി, 12 മാർച്ച് 2024 (WAM) -- എത്യോപ്യയുടെ വിദേശകാര്യ മന്ത്രിയായി നിയമിതനായ ടെയ് അറ്റ്‌സ്‌കെ സെലാസിയെ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.
ഫോണിലൂടെ രണ്ട് ഉന്നത നയതന്ത്രജ്ഞരും യുഎഇ-എത്യോപ്യ ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.
പുതിയ ഉത്തരവാദിത്വത്തിലെ വിജയത്തിന് എത്യോപ്യൻ വിദേശകാര്യ മന്ത്രിക്ക്, ശൈഖ് അബ്ദുല്ല ബിൻ സായിദ് ആശംസകൾ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും വികസന പദ്ധതികളെയും സുസ്ഥിര സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെയും പിന്തുണയ്ക്കുന്ന സംയുക്ത സഹകരണത്തിൻ്റെ സാധ്യതകൾ വികസിപ്പിക്കുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ